Saturday, March 14, 2026 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.02 AM

ഭൂമിയിലെ വിസ്മയമായി 'ഫിന്‍കെ': ഇതാണ് ലോകത്തിലെ ഏറ്റവും പ്രായം ചെന്ന നദി

finke, river, world,oldest

പല നദികളുടെ ചരിത്രം നാം പഠിച്ചിട്ടുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും പഴക്കംചെന്ന നദിയെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. പറഞ്ഞുവരുന്നത് ഫിന്‍കെ നദിയെക്കുറിച്ചാണ്. ലോകത്തെ ഏറ്റവും പ്രായം ചെന്ന നദിയായി കണക്കാക്കപ്പെടുന്നതാണു ഫിന്‍കെ നദി. ഭൂമിയിലെ ഏറ്റവും വിസ്മയ ജലപാതകളിലൊന്നാണ് ഇത്. പ്രാദേശിക അന്ററി വംശജര്‍ 'ലരപിന്റ' എന്ന് വിളിക്കുന്ന ഇതിലെ വെള്ളക്കെട്ടുകളില്‍ ഉപ്പുരസം ഉള്ളതിനാല്‍ 'ഉപ്പുനദി' എന്നും വിശേഷിപ്പിക്കാറുണ്ട്. ഈ നദിയുടെ ചില ഭാഗങ്ങള്‍ക്ക് 35 മുതല്‍ 40 കോടി വര്‍ഷം പഴക്കമുണ്ട

ഓസ്‌ട്രേലിയയുടെ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ മാക്‌ഡൊണല്‍ മലനിരകളിലാണ് നദിയുടെ ഉദ്ഭവം. സെയ്ല്‍ കൊടുമുടിയുടെ തൊട്ടുവടക്ക് ഡാവന്‍പോര്‍ട്ട്, ഓര്‍മിണ്‍ തുടങ്ങിയ ചെറു അരുവികള്‍ സംഗമിക്കുന്നിടത്തു നിന്ന് യാത്ര തുടങ്ങുന്ന നദി, തെക്കുകിഴക്ക് ദിശയില്‍ ഏകദേശം 600 കിലോമീറ്റര്‍ സഞ്ചരിച്ച് സിംസണ്‍ മരുഭൂമിക്ക് സമീപമുള്ള മണലില്‍ അപ്രത്യക്ഷമാകും. അതിശക്ത വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ ഇത് 750 കിലോമീറ്റര്‍ വരെ ഒഴുകും.

സ്ഥിരം കടലിലേക്ക് ഒഴുകിയെത്തുന്ന മറ്റു നദികളില്‍ നിന്ന് വ്യത്യസ്തമായി ഫിന്‍കെ ഒരു 'ക്ഷണിക' നദിയാണ്. അതായത്, മിക്കപ്പോഴും വിശാലമായ മണല്‍പരപ്പില്‍ ചിതറിക്കിടക്കുന്ന ഏതാനും ചില സ്ഥിരം വെള്ളക്കെട്ടുകളുടെ ഒരു ശൃംഖല മാത്രമാണിത്. പ്രഭവസ്ഥാനത്ത് അപൂര്‍വമായി ലഭിക്കുന്ന കനത്ത മഴയെത്തുടര്‍ന്ന് മാത്രമാണ് ശക്തമായ കുത്തൊഴുക്കുള്ള ഒരു നദിയായി ഇത് പുനര്‍ജനിക്കുന്നത്. അപ്പോള്‍ പോലും വര്‍ഷത്തില്‍ കുറച്ചു ദിവസങ്ങള്‍ മാത്രമാണ് നദി ഒഴുകുക. അസാധാരണ വെള്ളപ്പൊക്ക സമയങ്ങളില്‍, ഈ ജലം മരുഭൂമിയിലെ ചാലുകളിലൂടെ മുന്നേറി ചിലപ്പോള്‍ മക്കുംബ നദിയുമായി ചേര്‍ന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ വിശാലമായ ഉപ്പുതടാകമായ എയര്‍ തടാകത്തില്‍ പതിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW