Saturday, March 14, 2026 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 08.40 AM

വിവാഹവേദിയിലേക്ക് വരന്റെ കൈപിടിച്ച് നടക്കവെ വധുവിന്റെ കിടിലന്‍ പാട്ട്: പ്രശംസിച്ച് സോഷ്യല്‍ മീഡിയ

bride, singing, wedding

ഇന്ത്യന്‍ വിവാഹച്ചടങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്തത ഉണര്‍ത്തുന്ന വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിമാറാറുണ്ട്. ഏറ്റവും ഒടുവിലായി ഈ ഗണത്തിലേക്ക് എത്തിചേര്‍ന്നത്, സ്വന്തം വിവാഹ ദിവസത്തിലെ വീഡിയോയെന്ന കുറിപ്പോടെ ഹെന്ന ഉമൈറാ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഹെന്ന ഉമൈറാ, സ്വന്തം വിവാഹ വീഡിയോയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

വീഡിയോ പങ്കുവച്ച് കൊണ്ട് അവരിങ്ങനെ എഴുതി. 'വീഡിയോ ക്വാളിറ്റി കുറവാണ്, അതുകൊണ്ടാണ് ഓര്‍മ്മയ്ക്കായി ഞാന്‍ ഇവിടെ ഇട്ടത്. മെച്ചപ്പെടുത്തിയൊരു വീഡിയോ ഞാന്‍ വീണ്ടും പങ്കുവയ്ക്കാം.' തന്റെ പുതുമണവാളന്റെ കൈ പിടിച്ച് അതിഥികള്‍ക്കിടയിലൂടെ അവള്‍ പാട്ടുപാടി നടന്നു. രബ് നെ ബനാ ദി ജോഡിയിലെ സുഖ്‌വിന്ദര്‍ സിംഗ് പാടിയ ഹൗലെ ഹൗലെ എന്ന ഗാനമായിരുന്നു ഹെന്ന ഉമൈറാ പാടിയത്. അവരുടെ ശബ്ദ സൗന്ദര്യം കേള്‍വിക്കാരെ ഏറെ ആകര്‍ഷിച്ചു. വികാരം നിറഞ്ഞ അവരുടെ ശബ്ദം, സംഗീതത്തിലൂടെ തന്റെ പ്രീയതമനോടുള്ള പ്രണയം പ്രകടിപ്പിച്ച് അവര്‍ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. അങ്ങനെ ആ നിമിഷത്തെ ആഴത്തിലുള്ള, വ്യക്തിപരമായ ഒന്നാക്കി മാറ്റി.

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ ഹെന്നയുടെ പാട്ട് സമൂഹ മാധ്യമ ഉപയോക്താക്കളും ഏറ്റെടുത്തു. ഏറ്റവും മനോഹരമായ വധു എന്‍ട്രികളില്‍ ഒന്ന്. സ്ത്രീകള്‍ ദേവതകളാണെന്നായിരുന്നു ഒരു കാഴ്ചക്കാരി എഴുതിയത്. നിരവധി പേര്‍. പ്രത്യേകിച്ചും സ്ത്രീകള്‍ ഹെന്നയെ അഭിനന്ദിച്ചും പ്രശംസിച്ചും രംഗത്തെത്തി. റബ് നൈ ബനാ ദി ജോഡിയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ കുറിപ്പ്. വധു വളരെ കൂളായി പാടുന്നെങ്കിലും വരന്റെ മുഖത്ത് പരിഭ്രാന്തിയു പിരിമുറുക്കവുമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ വരനെ കളിയാക്കി. വരന് സ്വന്തമായൊരു സ്‌പോട്ടിഫൈ പ്രീമിയം ലഭിച്ചെന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW