Saturday, March 14, 2026 Last Updated 32 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.18 AM

ഒരേസമയം രണ്ട് പേരെ വിവാഹംകഴിച്ച് തായ് യുവതി: വൈറലായി ഒരു വിവാഹം

thai, woman, marriage, two, men

തായ്‌ലന്‍ഡില്‍ നിന്നും പുറത്തുവരുന്ന ഒരു വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
മുന്‍ ഗായികയായ ഡുവാങ്ഡുവാന്‍ എന്ന യുവതി ഒരേസമയം രണ്ട് ഓസ്ട്രിയന്‍ സ്വദേശികളെ വിവാഹം കഴിച്ചതാണ് ഈ ഈ ചര്‍ച്ച പൊട്ടിപ്പുറപ്പെടാന്‍ കാരണം. മുന്‍ പോലീസ് ഉദ്യോഗസ്ഥനായ റോമനും അദ്ദേഹത്തിന്റെ സുഹൃത്തായ മാക്കിയുമാണ് ഡുവാങ്ഡുവാന്റെ വരന്മാര്‍.

അഞ്ച് വര്‍ഷം മുന്‍പ് പട്ടായയില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്. ഡുവാങ്ഡുവാന് ആദ്യ വിവാഹത്തില്‍ മൂന്ന് മക്കളും രണ്ട് പേരക്കുട്ടികളുമുണ്ട്. തന്റെ ഈ പുതിയ തീരുമാനത്തിന് മക്കളും മാതാപിതാക്കളും പൂര്‍ണ്ണ സമ്മതം നല്‍കിയതോടെയാണ് വിവാഹം നടന്നത്. ഫെബ്രുവരി 28ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തായ് പരമ്പരാഗത ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. വിവാഹത്തിന് ശേഷം രണ്ട് വരന്മാരും ഏകദേശം 29 ലക്ഷം രൂപ വീതം വധുവിന് സമ്മാനമായി നല്‍കുകയും ചെയ്തു.

'ഒരാളെ വിവാഹം കഴിച്ചാല്‍ ആരും ഓര്‍ക്കില്ല, എന്നാല്‍ ഒരേസമയം രണ്ടുപേരെ വിവാഹം കഴിച്ചാല്‍ എല്ലാവരും ഓര്‍ത്തിരിക്കും' എന്ന് തമാശരൂപേണ ഡുവാങ്ഡുവാന്‍ പറയുന്നു. എങ്കിലും തായ്‌ലന്‍ഡിലെ നിയമപ്രകാരം ബഹുഭര്‍തൃത്വത്തിന് അംഗീകാരമില്ലാത്തതിനാല്‍, ഇതില്‍ ഒരു വിവാഹം മാത്രമേ ഇവര്‍ക്ക് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. നാട്ടുകാര്‍ക്കിടയില്‍ ഈ വിവാഹം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW