Thursday, March 12, 2026 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 20 Feb 2026 09.33 AM

വിവാഹവേദിയിലേക്ക് ചുവടുവച്ച് വധുവരന്മാര്‍ക്ക് അപ്രതീക്ഷിത സര്‍പ്രൈസ്: ആശംസകള്‍ ഉറക്കെ വിളിച്ചറിയിച്ച് സ്കൂള്‍ ബസിലെ കുരുന്നുകള്‍, വീഡിയോ

school, bus, student, wishing, couple

ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ കുരുന്നുകളുമായി ബന്ധപ്പെട്ട വീഡിയോകള്‍ കാണികളുടെ മനം കവരാറുണ്ട്. ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നവദമ്പതികൾ തങ്ങളുടെ വിവാഹവേദിയിലേക്ക് നടന്നുപോകുമ്പോൾ അപ്രതീക്ഷിതമായി ഒരു കൂട്ടം കുരുന്നുകളില്‍ നിന്ന് ലഭിച്ച സ്നേഹപ്രകടനത്തെക്കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. ഹിമ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

വധൂവരന്മാർ വിവാഹഹാളിലേക്ക് പ്രവേശിക്കുന്ന കൃത്യസമയത്താണ് ആ വഴി ഒരു സ്കൂൾ ബസ് കടന്നുപോയത്. ബസിനുള്ളിലുണ്ടായിരുന്ന കുട്ടികൾ ഒന്നടങ്കം ജനാലയിലൂടെ പുറത്തേക്ക് നോക്കി 'ഹാപ്പി മാരീഡ് ലൈഫ്' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ആശംസകൾ നേരുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് കുരുന്നുകളിൽ നിന്ന് ലഭിച്ച ഈ സ്നേഹപ്രകടനം ദമ്പതികളെയും കണ്ടുനിന്നവരേയും ഒരുപോലെ അത്ഭുതപ്പെടുത്തി. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ പോകുന്ന അതിമനോഹരമായ നിമിഷമാണിതെന്ന് ഹിമ തന്റെ പോസ്റ്റിൽ കുറിച്ചു.

"ദൈവം ചിലപ്പോൾ കുഞ്ഞുങ്ങളിലൂടെയായിരിക്കും തന്റെ അനുഗ്രഹങ്ങൾ ചൊരിയുന്നത്. ഏറ്റവും ശുദ്ധമായ ഹൃദയങ്ങളിൽ നിന്നാണ് ഏറ്റവും വലിയ അനുഗ്രഹങ്ങൾ വരുന്നത്," എന്നായിരുന്നു വീഡിയോയുടെ ഹൃദയസ്പർശിയായ അടിക്കുറിപ്പ്. അത്രയും പെട്ടെന്ന് സംഭവിച്ച കാര്യമായതിനാൽ ആ നിമിഷം ക്യാമറയിൽ പകർത്താൻ പോലും തനിക്ക് സാധിച്ചില്ലെന്നും ഹിമ കൂട്ടിച്ചേർത്തു. നിഷ്കളങ്കമായ ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW