Friday, March 13, 2026 Last Updated 29 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 08.17 AM

വരന്‍ വേഷം മാറിയെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചറിഞ്ഞ് വധുവും കുടുംബവും, ഒടുവില്‍

bride, family, cancel, wedding, groom, transgender

വിവാഹവേദികളില്‍ പല നാടകീയ സംഭവങ്ങളും അരങ്ങേറാറുണ്ട്. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിലെ കാദീപൂരില്‍ നടന്ന ഒരു വിവാഹത്തിലും സംഭവിച്ചത്. വിവാഹത്തില്‍ ചില അസാധാരണ ട്വിസ്റ്റുകള്‍ നടന്നതോടെ വിവാഹം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. വിവാഹം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വരന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇതോടെ വരനും കുടുംബവും വധുവില്ലാതെ വീട്ടിലേക്ക് മടങ്ങി.

കാദിപൂര്‍ സ്വദേശിനിയും പുര്‍ ഗനായി ഗ്രാമത്തിലെ 22 കാരനായ റിഷുവും തമ്മിലുള്ള വിവാഹം ആറ് മാസം മുമ്പാണ് നിശ്ചയിച്ചത്. ആചാരപ്രകാരമുള്ള എല്ലാ ചടങ്ങുകളും ഭക്ഷണവും കഴിഞ്ഞ്, പുലര്‍ച്ചെ നാല് മണിക്ക് വധുവിനെ വരന്റെ വീട്ടിലേക്ക് യാത്രയയക്കാനിരിക്കെയാണ് (വിദായ്) അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹശേഷം ദക്ഷിണയും സമ്മാനങ്ങളും വാങ്ങാനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് വരനെ തിരിച്ചറിഞ്ഞത്. ഇയാള്‍ തങ്ങളുടെ സംഘത്തിലുണ്ടായിരുന്ന ആളാണെന്ന് വെളിപ്പെടുത്തിയ അവര്‍, സത്യം പുറത്തുപറയാതിരിക്കാന്‍ വരന്റെ കുടുംബം 23,000 രൂപ നല്‍കിയതായും ആരോപിച്ചു. ഈ വെളിപ്പെടുത്തല്‍ വധുവിന്റെ കുടുംബത്തെ ഞെട്ടിക്കുകയും സന്തോഷം നിറഞ്ഞ അന്തരീക്ഷം പെട്ടെന്ന് സംഘര്‍ഷഭരിതമാവുകയും ചെയ്തു.

വരന്റെ ശാരീരിക അവസ്ഥ പരിശോധിക്കണമെന്ന വധുവിന്റെ ബന്ധുക്കളുടെ ആവശ്യം ഇയാള്‍ നിരസിച്ചതോടെ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പോലീസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ വിവാഹത്തിനായി ചെലവായ തുക മടക്കിനല്‍കാന്‍ വരന്റെ കുടുംബം സമ്മതിച്ചു. ഇതോടെ വധുവിനെ വിട്ടുകൊടുക്കാന്‍ വീട്ടുകാര്‍ വിസമ്മതിക്കുകയും വരനും സംഘവും വധുവില്ലാതെ മടങ്ങുകയും ചെയ്തു. സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW