Wednesday, March 11, 2026 Last Updated 10 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 02.41 PM

വധുവിന് നല്‍കാതെ വരന്‍ ആദ്യം കേക്ക് രുചിച്ചു നോക്കി ; പിന്നെ നടന്നത് വിവാഹഅങ്കം, വീഡിയോ വൈറല്‍

turkish, wedding, video

നിസാരകാര്യത്തിന്റെ പേരില്‍ വിവാഹം വരെ എത്തുന്ന ബന്ധങ്ങള്‍ മാറി പോകുന്ന വാര്‍ത്തകള്‍ കാണാറുണ്ട്. പരസ്പരം ഇവര്‍ മനസിലാക്കിയിരുന്നില്ലേയെന്ന് അത്തരം വാര്‍ത്തകള്‍ തോന്നിപ്പോകും. വധൂ-വരന്മാര്‍ക്ക് ഒട്ടും തന്നെ ബോധമില്ലേയെന്ന ചോദ്യവുമായി ഒരു വിവാഹവേദിയിലെ ചില രംഗങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള ഒരു വിവാഹ വീഡിയോയാണ് പുറത്ത് വന്നത്.

വളരെ സന്തോഷകരമായി പൊയ്‌ക്കൊണ്ടിരുന്ന വിവാഹച്ചടങ്ങ് നാടകീയ സംഭവങ്ങള്‍ക്ക് വഴിമാറുന്നത് കണ്ട് സ്തംഭിച്ചു നില്‍ക്കുന്ന അതിഥികളെയും ഫൊട്ടോഗ്രാഫറെയും വിഡിയോയില്‍ കാണാം. കേക്ക് മുറിക്കുന്നതിനു തൊട്ടു മുന്‍പു വരെ ചടങ്ങുകളെല്ലാം വളരെ സന്തോഷത്തിലാണ് നടന്നത്. കേക്കിലെ അവസാനവട്ട അലങ്കാരങ്ങള്‍ വരനും വധുവും ചേര്‍ന്ന് നിര്‍വഹിക്കുന്ന ദൃശ്യങ്ങളിലാണ് വിഡിയോ തുടങ്ങുന്നത്. എന്നാല്‍ കേക്ക് മുറിക്കും മുന്‍പ് വരന്‍ അതിലെ ഐസിങ് തൊട്ടു രുചിച്ചു നോക്കിയിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം.

തനിക്ക് തരാതെ ആദ്യം എന്തിനാണ് വരന്‍ തനിയെ കേക്ക് കഴിച്ചതെന്ന് വധു ചോദിക്കുന്നതും വധുവിന്റെ ചോദ്യം ചെയ്യല്‍ ഇഷ്ടപ്പെടാതെ വരന്‍ കേക്ക് തട്ടിത്തെറിപ്പിക്കുന്നതും വിഡിയോയില്‍ കാണാം. വരന്റെ പെരുമാറ്റം കണ്ട് കരഞ്ഞു കൊണ്ട് വധു വേദി വിടുമ്പോള്‍ വരനും വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ച ഈ വിഡിയോ മൂന്നു ദശലക്ഷത്തിലധികം ആളുകള്‍ കാണുകയും കടുത്ത വിയോജിപ്പ് പ്രതികരണങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW