Wednesday, March 11, 2026 Last Updated 59 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 12.56 PM

എത്ര മനോഹരം ഈ കാഴ്ച: ട്രെയിന്‍ യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി ഒരു മനുഷ്യന്‍, വൈറലായി ദൃശ്യങ്ങള്‍

man, serve, food, passenger, railway, station, punjabi

മനസ്സിന് സന്തോഷം പകരുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ആരുടെയും ഹൃദയത്തെ സ്പര്‍ശിക്കുന്ന തരത്തിലുള്ള ഒരു മനോഹരദൃശ്യമാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഒരു മനുഷ്യന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആളുകള്‍ക്ക് സൗജന്യഭക്ഷണം നല്‍കുന്ന കാഴ്ചയാണ്. പഞ്ചാബിലെ ബര്‍ണാല റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന ഈ വൃദ്ധന്റെ വീഡിയോ വൈറലായി മാറിയതോടെ അദ്ദേഹത്തിന് സ്‌നേഹവും നന്ദിയുമറിയിച്ചുകൊണ്ട് കമന്റുകള്‍ നിറയുകയാണ്.

വീഡിയോയില്‍ ആ മനുഷ്യന്‍ ഒരു പ്ലാറ്റ്‌ഫോമിലൂടെ നടന്ന് ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതാണ് കാണാന്‍ സാധിക്കുന്നത്. ജിമ്മി എന്ന യൂസറാണ് വീഡിയോ എക്‌സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ട്രെയിന്‍ കാത്ത് ക്ഷീണിതരായിരിക്കുന്ന യാത്രക്കാര്‍ക്ക് ആ മനുഷ്യന്‍ ഭക്ഷണം വിളമ്പുകയായിരുന്നു എന്നാണ് ജിമ്മി പറയുന്നത്. വീഡിയോയില്‍, നീല തലപ്പാവ് ധരിച്ച് ഭക്ഷണത്തിന്റെ ഒരു ട്രേയുമായി നില്‍ക്കുന്ന വൃദ്ധനായ ഒരാളെ കാണാം. നിറഞ്ഞ ദയയോടെയും സ്‌നേഹത്തോടെയും അദ്ദേഹം യാത്രക്കാര്‍ക്ക് ഭക്ഷണം വിളമ്പുകയാണ്.

മനുഷ്യത്വത്തിലൂന്നിയുള്ള നിസ്വാര്‍ത്ഥമായ സേവനത്തെ പ്രതിഫലിപ്പിക്കുന്ന സിഖ് മതത്തിലെ 'സേവ'യാണ് ആ നല്ല മനുഷ്യന്റെ പ്രവൃത്തിയെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. ആളുകളെ കാണിക്കാനോ അംഗീകാരത്തിനോ വേണ്ടിയല്ല അദ്ദേഹം അത് ചെയ്യുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ആളുകളോടുള്ള അദ്ദേഹത്തിന്റെ ദയയേയും അനുകമ്പയേയും കുറിച്ചാണ് ആളുകള്‍ കമന്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. 'ഈ മനുഷ്യനില്‍ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്', 'ഈ ലോകത്ത് ഇപ്പോഴും മനുഷ്യത്വമുണ്ട്' തുടങ്ങിയ കമന്റുകളും ആളുകള്‍ നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW