-->
ദോഹ:ഐക്യത്തിന്റെയും സംഘടനാശക്തിയുടെയും വിളംബരമായിഖത്തർഇൻകാസ് പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗം.ഹിലാലിലെ അരോമ റസ്റ്റോറൻ്റിൽ നടന്ന യോഗം ഖത്തർഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ ഉദ്ഘാടനം ചെയ്തു. വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെ ശക്തമായ ശബ്ദമായി ഇൻകാസ് മാറണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ഒരുമയുടെ ഉറച്ച ചുവടുകളാണ്സംഘടനാ മുന്നേറ്റത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് പി. എ. നാസർ അധ്യക്ഷത വഹിച്ചു.
പ്രവാസികളുടെ നിയമപരമായ അവകാശ സംരക്ഷണം, സംഘടനാ അംഗസംഖ്യ വർധിപ്പിക്കൽ, യുവജന-വനിതാ പങ്കാളിത്തം ശക്തിപ്പെടുത്തൽ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ വിപുലപ്പെടുത്തൽ,അംഗങ്ങളുടെ ക്ഷേമത്തിനായി വിവിധ പ്രൈവറ്റ് ക്ലിനിക്കുകളുമായി സഹകരിച്ച് മെംബേഴ്സ് ഹെൽത്ത് പ്രിവിലേജ് കാർഡ് പദ്ധതി തുടങ്ങിയവയാണ് ഭാവിയിൽ ജില്ലാ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു.ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ബാഡ്മിന്റൺ ടൂർണമെന്റ്, സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവ സമീപ കാലത്ത് സംഘടിപ്പിക്കുമെന്ന്ജില്ലാ പ്രസിഡൻ്റ്വ്യക്തമാക്കി. ഖത്തർ ഇൻകാസ് സെൻട്രൽകമ്മിറ്റി ജനറൽ സെക്രട്ടറി കെ.വി ബോബൻപാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, നേതാക്കളെയും പ്രവർത്തകരെയും ആദരിക്കുകയും ചെയ്തു. ഇൻകാസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രഖ്യാപനവും യോഗത്തിൽ വച്ച് നടന്നു. ഇൻകാസ് പാലക്കാട് ജില്ലാ ഉപദേശക സമിതി അഗവും, സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായ ഹഫീസ് മുഹമ്മദ് പുതിയ യൂത്ത് വിംഗ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി. പ്രസിഡന്റായി മുഹമ്മദ് അഷ്കറിനെയും, ജനറൽ സെക്രട്ടറിയായി ഹബീബ് റഹ്മാൻ അലിയെയും, ട്രഷററായി ആഷിക് തിയ്യാടിനെയും തിരഞ്ഞെടുത്തു. ഐ.സി.സി യൂത്ത് വിംഗ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജിൻസ് ജോസിനെയും, മാനേജിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ആര്യ കൃഷ്ണൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ശ്രദ്ധ നേടിയ “പോറ്റിയെ.... കേറ്റിയെ” എന്ന വൈറൽ ഗാനത്തിന്റെ രചയിതാവായ ജി. പി. കുഞ്ഞബ്ദുള്ളയെ യോഗത്തിൽ ആദരിച്ചു. ഡോ. നയീം മുള്ളുങ്ങൽ മുഖ്യപ്രഭാഷണം നടത്തി. യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയും, സംഘടനയുടെ ഭാവി മുന്നേറ്റത്തിൽ യുവതയുടെ പങ്കും അദ്ദേഹം എടുത്തു പറഞ്ഞു.
യോഗത്തിൽ ഇൻകാസ് ജില്ലാ കമ്മിറ്റി മുഖ്യ രക്ഷാധികാരി മുഹമ്മദ് റുബീഷ് കിഴക്കേതിൽ, ഉപദേശ സമിതി ചെയർമാൻ ബാവ അച്ചാരത്ത്, സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ അഷറഫ് ഉസ്മാൻ, രാഗേഷ് മഠത്തിൽ, നേതാക്കളായ ദീപക് ചുള്ളിപ്പറമ്പിൽ, സിനിൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മൊയ്ദീൻഷാ സ്വാഗതവും ജില്ലാ ട്രഷറർ ജിൻസ് ജോസ് നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികളും അരങ്ങേറി.
ഷഫീക്ക് അറക്കൽ