Friday, March 13, 2026 Last Updated 44 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.53 PM

കുവൈത്തിലേക്ക് പഴം,പച്ചക്കറികള്‍,ഇറച്ചി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രത്യേക വിമാനങ്ങളില്‍ എത്തിച്ച് ലുലു ഗ്രൂപ്പ്

LULU

കുവൈത്ത്‌സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് പഴം, പച്ചക്കറികള്‍ ഇറച്ചി ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രത്യേക വിമാനങ്ങളില്‍ എത്തിച്ച് ലുലു ഗ്രൂപ്പ്. കൊച്ചി/ഡല്‍ഹി എന്നിവടെങ്ങളില്‍ നിന്നാണ് കുവൈത്ത് എയര്‍വേഴ്‌സിന്റെ പ്രത്യേക വിമാനങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൊണ്ടുവന്നത്.
ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡാണ് കയറ്റുമതി ക്രമീകരിച്ചത്. കുവൈറ്റിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള 32 ടണ്‍ പഴങ്ങളും പച്ചക്കറികളുമാണ് കൊച്ചിയില്‍ നിന്ന് കൊണ്ടുവന്നത്.

LULU

എയര്‍ബസ് 330-900 പാസഞ്ചര്‍ വിമാനമാണ് സര്‍വീസിന് ഉപയോഗിച്ചത്.
അതേസമയം, ഡല്‍ഹിയില്‍ നിന്ന് 50 ടണ്‍ ഇറച്ചിയും എത്തിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പിന്റെ തന്നെ ഒരു ഡിവിഷനാണ് ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് ലിമിറ്റഡ്.
കൂടാതെ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലോകമെമ്പാടുമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനായി ലുലു ഗ്രൂപ്പ് അധിക ചരക്ക് വിമാനങ്ങളും ഷെഡ്യൂള്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച കൊച്ചി, ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്ക് അവശ്യഉല്‍പ്പന്നങ്ങളുമായി പ്രത്യേക ചരക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു.

Ads by Google
Ads by Google
TRENDING NOW