Wednesday, March 11, 2026 Last Updated 9 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 07.59 AM

പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി 50 ലക്ഷം കോഴ ; ഇന്ന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

uploads/news/2026/01/818781/congrass.jpg

തൃശൂര്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി 50 ലക്ഷം മുസ്‌ളീംലീഗ് സ്വതന്ത്രന് വാഗ്ദാനം ചെയ്തു എന്ന ആരോപണത്തില്‍ പ്രതിഷേധം ഉയര്‍ത്താന്‍ കോണ്‍ഗ്രസ്. എല്‍ഡിഎഫ് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങുകയാണ്.

ഇന്ന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. നേരത്തേ യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി ബ്ലോക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ വിജിലന്‍സും പരിശോധിക്കുകയാണ്. കോണ്‍ഗ്രസിന്റെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ശബ്ദരേഖ സൗഹൃദ സംഭാഷണം മാത്രമാണെന്നായിരുന്നു ജാഫറിന്റെ വാദം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തലേന്ന് ഇ യു ജാഫര്‍ വരവൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ എ മുസ്തഫയോട് നടത്തിയ സംഭാഷണമാണ് സിപിഐഎമ്മിന് കുരുക്കായത്. എന്നാല്‍ അത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന പി ഐ ഷാനവാസ് തള്ളി.

രണ്ട് ഓപ്ഷന്‍ സിപിഐഎം മുന്നോട്ട് വച്ചിട്ടുണ്ടെന്നും ഒന്നുകില്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്, അല്ലെങ്കില്‍ അമ്പത് ലക്ഷം എന്നായിരുന്നു സംഭാഷണത്തില്‍ ജാഫര്‍ പറയുന്നത്. ആരോപണം ശുദ്ധ അസംബന്ധമെന്ന് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. ഇതിനിടെ ഇ യു ജാഫറിന് സിപിഐഎം സംരക്ഷണം ഉറപ്പുനല്‍കുന്ന ശബ്ദസംഭാഷണം പുറത്തുവന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW