Friday, March 13, 2026 Last Updated 42 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.55 AM

രമേഷ് പിഷാരടി വന്നാല്‍ ബിജെപിയ്ക്ക് നേട്ടമാകും ; പാലക്കാട് കോണ്‍ഗ്രസിനുള്ളില്‍ നടനെ ചൊല്ലി ഭിന്നത

uploads/news/2026/03/828770/ramesh-piasharody.jpg

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനിരിക്കെ പാലക്കാട് രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത. പിഷാരടിയെ മത്സരിപ്പിക്കുന്നതിനെതിരേ പരസ്യമായി നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

സിനിമാ നടന്മാര്‍ മത്സരരംഗത്തേക്ക് വരുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അതിനേക്കാള്‍ നല്ലത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അനുഭവസമ്പത്തുള്ള കോണ്‍ഗ്രസുകാരനായ നേതാവാണ് നല്ലതെന്ന് വ്യക്തമാക്കി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടു.

അനുഭവത്തുള്ള വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത് മുന്‍ എഐസിസി അംഗം വിജയന്‍ പൂക്കാടനാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നവരില്‍ പ്രമുഖന്‍. രാഷ്ട്രീയമെന്നാല്‍ സിനിമയല്ലെന്നും പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എന്തേങ്കിലും പ്രശ്‌നം വന്നാല്‍ ഓടിചെന്ന് സമീപിക്കുവാനും അവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിച്ചുകൊടുക്കുവാനും കഴിയുന്ന ഒരു എംഎല്‍എ ആണ് ആവശ്യമെന്നും പറയുന്നു.

മുമ്പ് സിനിമാക്കാരന്‍ രാമു കാര്യാട്ട് തൃശൂര്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കിട്ടിയത് വെറും പതിനാലായിരം വോട്ടാണെന്നും സത്യന്‍, പ്രേമനസീര്‍, ഷീല, രാഗിണി, അടൂര്‍ ഭാസി തുടങ്ങി നടീനടന്മാരും, പ്രവര്‍ത്തകരും പങ്കെടുത്ത കൂറ്റന്‍ റാലികളും പൊതുയോഗങ്ങളും നടക്കുകയും പതിനായിര കണക്കിന് ജനങ്ങള്‍ പങ്കെടുക്കുകയും ചെയ്തിട്ടും അതൊന്നും വോട്ടായി മാറിയില്ലെന്നും പറയുന്നു.

നേരത്തേ രാഹുല്‍ മാങ്കുട്ടം ജയിക്കാന്‍ കാരണം കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് എന്നിവിടങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വലിയ അംഗീകാരം നേടിയ ആളായതു കൊണ്ടാണെന്നും പറഞ്ഞു. ജില്ലയില്‍ നിന്ന് പുറത്തു നിന്ന് വരുന്നവരാണെങ്കില്‍ സംസ്ഥാന തലത്തില്‍ അംഗീകാരമുള്ളവരും അറിയപ്പെടുന്നവരും ആയിരിക്കണം അല്ലെങ്കില്‍ ബിജെപിയ്ക്ക് ആയിരിക്കും ഗുണമെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW