Wednesday, March 11, 2026 Last Updated 17 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.42 AM

13 സീറ്റുകളില്‍ കോണ്‍ഗ്രസില്‍ തീരുമാനമായത് രണ്ടുസീറ്റുകള്‍ ; ബിജെപി മുന്‍തൂക്കം കാരണം നേമത്തും കഴക്കൂട്ടത്തും റിസ്‌ക്ക് എടുക്കാനില്ല

uploads/news/2026/03/829204/congrass1.gif

തിരുവനന്തപുരം: കോണ്‍ഗ്രസിന് കീറാമുട്ടിയാകുകയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. 14 മണ്ഡലങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് തീരുമാനമായത്. ബിജെപിയ്ക്ക് വന്‍ ജയം പ്രതീക്ഷിക്കുന്ന നേമത്തും കഴക്കൂട്ടത്തും റിസ്‌ക്ക് എടുക്കാനില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. വാമനാപുരത്ത് പാലോട് രവിയുടെ പേരിനായി പ്രതിപക്ഷ നേതാവ് ശബ്ദമുയര്‍ത്തുമ്പോള്‍ രമണീ പി നായരുടെ പേരാണ് വേണുഗോപാല്‍ മുമ്പോട്ട് വെക്കുന്നത്.

വര്‍ക്കല സീറ്റിനായി വര്‍ക്കല കഹാറും ഡോ. എസ്എസ് ലാലും പോരടിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും സിപിഐഎം തിരുവനന്തപുരത്തെ പത്ത് എംഎല്‍എ മാരേയും കളത്തിലിറക്കാനാണ് ഇരിക്കുന്നത്. ബിജെപിയും അവര്‍ എ ക്ലാസ്സ് മണ്ഡലമായി കണ്ണുവെച്ചിരിക്കുന്ന നേമം, വട്ടിയൂര്‍കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടു വെച്ചു കഴിഞ്ഞു. നേമത്ത് രാജീവ് ചന്ദ്രശേഖറും വട്ടിയൂര്‍കാവില്‍ ശ്രീലേഖയും കഴക്കൂട്ടത്ത് വി. മുരളീധരനും മത്സരിക്കുമെന്ന് ഉറപ്പായി. ഇവര്‍ പ്രചരണവും മണ്ഡലത്തില്‍ തുടങ്ങിക്കഴിഞ്ഞിട്ടും കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം തുടരുകയാണ്.

14 നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മത്സരിക്കുന്ന കാര്യത്തില്‍ രണ്ടിടത്ത് മാത്രമേ ഏകദേശ ധാരണയെങ്കിലും ഉണ്ടായിട്ടുള്ളൂ. വട്ടിയൂര്‍ കാവില്‍ കെ. മുരളീധരനും കോവളത്ത് സിറ്റിംഗ് എംഎല്‍എ യായ എം വിന്‍സന്റും മാത്രമാണ് ഏറെക്കുറെ ഉറപ്പായിട്ടുള്ളവര്‍. മറ്റ് 12 മണ്ഡലങ്ങളിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കുകളും നേതാക്കന്മാരുടെ മേല്‍ക്കോയ്മയും ഹൈമാന്റ് തീരുമാനവുമൊക്കെയായി കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിനുള്ളില്‍ ഇത് പൊട്ടിത്തെറിയിലേക്കും കലഹങ്ങളിലേക്കും നീങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും മേല്‍ക്കോയ്മയാണ് ഇവിടെ നടക്കുന്നതെന്ന വിമര്‍ശനവും അതൃപ്തിയും പാര്‍ട്ടിയില്‍ ശക്തമാണ്.

രമേശ് ചെന്നിത്തലയും സുധാകരനും ഇക്കാര്യം എടുത്തുപറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. നിലവില്‍ സീറ്റ് പ്രശ്‌നം ഈ തര്‍ക്കത്തില്‍ കുടുങ്ങിയിരിക്കുന്ന സീറ്റുകളില്‍ ഒന്നാണ് വാമനാപുരം. ഇവിടെ വി.ഡി. സതീശന്‍ പാലോട് രവിയുടെ പേര് മുമ്പോട്ട് വെയ്ക്കുമ്പോള്‍ കെ.സി. വേണുഗോപാല്‍ രമണി പി നായരുടെ പേരും ഉയര്‍ത്തുന്നു. 2021 ല്‍ രമണീ പി. നായര്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് കെപിസിസി പദവി രാജി വെച്ചിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടി വീട്ടിലെത്തി സമാശ്വസിപ്പിച്ചത് വാര്‍ത്തയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW