-->
കണ്ണൂര്‍: തങ്ങളുടെ രാഷ്ട്രീയം കേരളത്തിന്റെ വികസനമാണെന്നും നാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കലാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. യഥാര്‍ത്ഥത്തില്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്നത് ബിജെപി മാത്രമാണെന്നും സിപിഐഎമ്മും കോണ്‍ഗ്രസും മതേതരത്വം പറഞ്ഞ് ജമാ അത്തെ ഇസ്‌ളാമിയെ പോലെയുള്ളവരുമായി കൂട്ടുചേരുകയാണെന്നും പറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയം എന്താണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കുമൊപ്പം നിന്നുകൊണ്ട് എല്ലാവരുടേയും വികാസമാണ്. ഇന്ത്യയിലെ എല്ലാവര്‍ക്കും ഓരോ വ്യക്തികള്‍ക്കും വേണ്ടി നരേന്ദ്രമോദി സൃഷ്ടിച്ച പദ്ധതികളാണ് ഇവിടെ കാണുന്നത്. ഇതിനെ പൊളിറ്റിക്‌സ് ഓഫ് പെര്‍ഫോമന്‍സ് എന്ന് പറയും. നരേന്ദ്രമോദിയുടെ 12 വര്‍ഷത്തെ പൊളിറ്റിക്‌സ് ഓഫ് പെര്‍ഫോമന്‍സാണ് ഇപ്പോള്‍കാണുന്നത്. ഒരു വശത്ത് നില്‍ക്കുന്ന ബിജെപിയും എന്‍ഡിഎയും മറുവശത്ത് നില്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് ചോദിച്ചാല്‍ ബിജെപി രാഷ്ട്രീയം കാണുന്നത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു അവസരം എന്ന നിലയിലാണ്.
വികസനം എന്ന ജന്മാവകാശം സൃഷ്ടിക്കാന്‍ നാടിനെ നന്നാക്കാന്‍ ഒരു അവസരം നല്ല വീടുണ്ടാകാന്‍ കുട്ടികളുടെ ഭാവി സൃഷ്ടിക്കാന്‍ അവസരം നാട്ടിലെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ അവസരം എന്ന നിലയിലാണ്. ബിജെപിയ്ക്ക് രാഷ്ട്രീയം സ്വന്തം കുടുംബത്തിനെ നന്നാക്കാനല്ല. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ഗുണമുണ്ടാക്കാനല്ല. ഇത്തവണ തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാന്‍ വരുമ്പോള്‍ രണ്ടു മുന്നണികള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ആലോചിക്കണം ചിന്തിക്കണം ചര്‍ച്ച ചെയ്യണം. ജനങ്ങളുടെ വോട്ടുനേടി ഒരാള്‍ എംഎല്‍എ ആകുമ്പോള്‍ അയാളുെട കടമ ആ നാടിന്റെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ്. നാടിനെ നന്നാക്കുക കുട്ടികള്‍ക്ക് നല്ലൊരു ഭാവിയുണ്ടാക്കുക എന്നാണ്. ഇത് ചെയ്യാതെ
ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഏതെല്ലാം വഴികള്‍ ഉണ്ട് എന്ന് നോക്കുകയല്ല.
ജനങ്ങള്‍ വിശ്വസിച്ച് അവസരം നല്‍കുമ്പോള്‍ അവരുടെ ജീവിതത്തില്‍ വ്യത്യാസം കൊണ്ടുവരാനാകണം. ധര്‍മ്മടത്തെ എംഎല്‍എ മുഖ്യമന്ത്രിയാണ്. എന്നാല്‍ 10 വര്‍ഷമായി അവിടുത്തെ പ്രശ്‌നങ്ങള്‍ അങ്ങിനെ തന്നെ തുടരുകയാണ്. അധികാരത്തിന്റെ പവര്‍ കാണിക്കാനും മസില്‍ കാണിക്കാനുമല്ല എംഎല്‍എ ആകുന്നത്. എംഎല്‍എ ചെയ്യേണ്ട കാര്യം ചെയ്താലേ ഈ മാറ്റങ്ങള്‍ സംഭവിക്കു. ഇവിടെ പത്തു കൊല്ലമായി നില്‍ക്കുന്ന എംഎല്‍എ ജനങ്ങളുടെ വികസനത്തില്‍ ഒരു താല്‍പ്പര്യവുമില്ല, അതിന് കഴിവുമില്ല. ബിജെപിയുടെ ലക്ഷ്യം വികസിത കേരളവും വികസിത മണ്ഡലങ്ങളുമാണ്. കേന്ദ്ര പദ്ധതി പോലും കേരളത്തില്‍ നടപ്പാക്കാതെ ചവുട്ടി വെയ്ക്കുകയാണ്.
12 കൊല്ലം മുമ്പ് ഇന്ത്യയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ അഴിമതി വേണ്ട, എന്നു വിചാരിച്ചാണ് മോദിയെ പ്രധാനമന്ത്രിയാക്കിയത്. വിലക്കയറ്റം, തൊഴിലില്ലായ്മ, നിക്ഷേപമില്ലായ്മ, ഭീകരവാദികള്‍ എത്തി ബോംബിട്ട് പോകുമ്പോള്‍ മൗനം പാലിച്ചിരിക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു അതിന് മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ 12 കൊല്ലം മോദി അദ്ധ്വാനിച്ച് പൊളിറ്റിക്കല്‍ പെര്‍ഫോമന്‍സ് വഴി ഇവിടെ കാണുന്ന ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തി. നാടിനെ മുമ്പോട്ട് കൊണ്ടുപോയി അതാണ് വ്യത്യാസം. നരേന്ദ്രമോദിയുടെ 70 വയസ്സിന് മേലുള്ളവര്‍ക്ക് സൗജന്യ ചികിത്സ കിട്ടുന്ന പദ്ധതി എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന് ആരും ചോദിക്കുന്നില്ല.
കേരളത്തിലെ ഈ സര്‍ക്കാരിന്റെ കാലത്ത് എവിടെ നോക്കിയാലും വിവാദമാണ്. വികസനത്തെക്കുറിച്ച് ഒരു ചര്‍ച്ചയുമില്ല. ഇത്തവണ വോട്ട് ചെയ്യൂമ്പോള്‍ നാടിന്റെ ഭാവിയും കുടുംബങ്ങളുടെയും കുട്ടികളുടേയും ഭാവി ആലോചിച്ച് വോട്ടുകൊടുക്കുക. ബിജെപിയുടെ രാഷ്ട്രീയം എല്ലാവര്‍ക്കുമൊപ്പമുള്ള വികസനമാണ്. ഇന്ത്യയില്‍ എല്ലാവരുടേയും വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒറ്റ പാര്‍ട്ടി ബിജെപിയാണ്. 70 കൊല്ലമായി സഹിക്കുകയാണ് ഇനി മതിയായെന്ന് പറയുകയാണ് വേണ്ടതെന്നും ബിജെപിയ്ക്ക് വോട്ടുചെയ്യണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.