Wednesday, March 11, 2026 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 10 Mar 2026 11.35 PM

പഠനാവശ്യങ്ങള്‍ക്കല്ലാതെ ദിവസേന രണ്ട്‌ മണിക്കൂറില്‍ കൂടുതല്‍ 'സ്‌ക്രീനില്‍ കുടുങ്ങി' 74% സ്‌കൂള്‍ കുട്ടികള്‍; വിദ്യാര്‍ഥികളില്‍ ഡിജിറ്റല്‍ അടിമത്തം വര്‍ധിക്കുന്നുവെന്ന് സര്‍വേ

21% പേര്‍ നാല്‌ മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍, ഗെയിമിങ്‌ പ്ലാറ്റ്‌ഫോമുകള്‍, സാമൂഹികമാധ്യമങ്ങള്‍ എന്നിവയില്‍ ചെലവഴിക്കുന്നതായും നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ സി.ബി.എസ്‌.ഇ. സ്‌കൂള്‍സ്‌ (എന്‍.സി.സി.എസ്‌) നടത്തിയ പഠനത്തില്‍ കണ്ടെത്തി.
uploads/news/2026/03/829479/student-mobile.jpg

കൊച്ചി: രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 74% പേര്‍ പഠനാവശ്യങ്ങള്‍ക്കല്ലാതെ ദിവസേന രണ്ട്‌ മണിക്കൂറില്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ചെലവഴിക്കുന്നതായി പഠന റിപ്പോര്‍ട്ട്‌. 21% പേര്‍ നാല്‌ മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍, ഗെയിമിങ്‌ പ്ലാറ്റ്‌ഫോമുകള്‍, സാമൂഹികമാധ്യമങ്ങള്‍ എന്നിവയില്‍ ചെലവഴിക്കുന്നതായും നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ സി.ബി.എസ്‌.ഇ. സ്‌കൂള്‍സ്‌ (എന്‍.സി.സി.എസ്‌) നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ദേശീയ സര്‍വേയില്‍ പങ്കെടുത്ത 6,30,000 പേരുടെ പ്രതികരണങ്ങള്‍ വിലയിരുത്തിയാണ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയതെന്ന്‌ എന്‍.സി.സി.എസ്‌. സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന്‍ പറഞ്ഞു.
സര്‍വേയില്‍ പങ്കെടുത്ത 69% അധ്യാപകരും സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളില്‍ ഏകാഗ്രതയും ശ്രദ്ധയും കുറയുന്നതായി അഭിപ്രായപ്പെട്ടു. 63% വിദ്യാര്‍ഥികളില്‍ അസഹിഷ്‌ണുത, ആശങ്ക, മാനസികസമ്മര്‍ദം, സാമൂഹികപിന്മാറ്റം തുടങ്ങിയ പ്രവണതകള്‍ വര്‍ധിച്ചു. കായികപ്രവര്‍ത്തനങ്ങളിലും സാമൂഹിക ഇടപെടലുകളിലും കുറവ്‌ സംഭവിച്ചതായി 66% പേര്‍ പ്രതികരിച്ചു. 18 വയസില്‍ താഴെയുള്ളവരുടെ ഡിജിറ്റല്‍ ഉപയോഗം പരിമിതപ്പെടുത്താന്‍ ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമാണ്‌.
ഘട്ടങ്ങളായി നടപ്പാക്കാവുന്ന ചില നിര്‍ദേശങ്ങളും ശിപാര്‍ശകളും എന്‍.സി.സി.എസ്‌. സര്‍ക്കാരിനു സമര്‍പ്പിച്ചു. സ്‌കൂളുകളില്‍ നിയന്ത്രിത ഡിജിറ്റല്‍ ഉപയോഗം, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രായപരിശോധന സംവിധാനം, രക്ഷിതാക്കളുടെ മേല്‍നോട്ടസംവിധാനം എന്നിവ ശക്‌തമാക്കുക, ദേശീയ ബാല ഡിജിറ്റല്‍ സുരക്ഷാ ചട്ടക്കൂട്‌ രൂപീകരിക്കുക തുടങ്ങിയവ പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച ശിപാര്‍ശകളില്‍ ഉള്‍പ്പെടുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW