-->
കണ്ണൂര്‍: സംസ്ഥാനം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനും പ്രചരണം ആരംഭിക്കാനുമുള്ള നീക്കത്തിലാണ്. ഇതിനിടയില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷന്‍ സണ്ണിജോസഫിന്റെ സഹോദരന്‍ പരാതിയുമായി ബിജെപിയുടെ വേദിയില്‍. ഗ്യാസ് ഏജന്‍സിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട അപേക്ഷ നല്‍കാനാണ് എത്തിയത്.
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ അദാലത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റദ്ദാക്കിയ ഗ്യാസ് ഏജന്‍സിയുടെ ൈലസന്‍സുമായി ബന്ധപ്പെട്ട പരാതി നല്‍കാനാണ് വി.ജെ. ഷാജി എത്തിയത്. കെപിസിസി പ്രസിഡന്റ് സണ്ണിജോസഫിന്റെ ഇളയ സഹോദരനാണ് ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ഷാജി. ഉമ്മന്‍ചാണ്ടി എംഎല്‍എ ആയപ്പോഴാണ് ലൈസന്‍സ് റദ്ദാക്കിയത്.
തന്റെയും സണ്ണിജോസഫിന്റെയും രാഷ്ട്രീയം ഇപ്പോള്‍ വ്യത്യസ്തമാണെന്നും താന്‍ മുമ്പ് കോണ്‍ഗ്രസുകാരനായിരുന്നെന്നും പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ലൈസന്‍സ് റദ്ദാക്കിയത്. സണ്ണിജോസഫ് തന്നെ സഹായിച്ചിട്ടില്ലെന്നും പറഞ്ഞു. താന്‍ മുമ്പ് കോണ്‍ഗ്രസുകാരനായിരുന്നെന്നും പ്രശ്‌നം ഇതുവരെ പരിഹരിച്ചു തന്നിട്ടില്ലെന്നും ഷാജി പറഞ്ഞു. എല്ലാവരും വ്യത്യസ്തരാണെന്നും രാഷ്ട്രീയത്തി അനുജനോ ജേഷ്ഠനോ ഒന്നുമില്ലെന്നും തന്റേത് വ്യത്യസ്തമായ രാഷ്ട്രീയമാണെന്നുമായിരുന്നു പ്രതികരണം.