-->
വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്‍ഡൊനീഷ്യയില്‍ നിന്ന് പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ നെറ്റീസണ്‍സിനിടയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവച്ചു. വിവാഹത്തിന്റെ ഭാഗമായുള്ള ഫോട്ടോ എടുക്കലിനിടെ നടന്ന ഒരു ദൃശ്യമാണ് വൈററലാകുന്നത്. വരന്റെ കൈയില്‍ ചുംബിക്കാന്‍ ശ്രമിച്ച ഒരു യുവതിയെ വധു മുടിയില്‍ പിടിച്ച് നിലത്തേക്ക് വലിച്ചിടുന്നതാണ് ഈ ദൃശ്യം. ഈ യുവതി വരന്റെ മുന്‍ കാമുകിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
വീഡിയോയുടെ തുടക്കത്തില്‍ പൂക്കള്‍കൊണ്ട് അലങ്കരിച്ച വേദിയില്‍ ഇന്‍ഡൊനീഷ്യന്‍ പരമ്പരാഗത വസ്ത്രം ധരിച്ച് വധൂവരന്‍മാര്‍ നില്‍ക്കുന്നതാണ് കാണുന്നത്. തുടര്‍ന്ന് ഒരു യുവതി വരികയും വരന്റെ അടുത്തു നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്നു. അതിനുശേഷം വരന് കൈ കൊടുത്ത യുവതി കൈയില്‍ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് നിയന്ത്രണംവിട്ട വധു യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ച് താഴേക്കിടുകയും ചെയ്തു.
കൈയില്‍ ചുംബിക്കുന്നത് ഇന്‍ഡൊനീഷ്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. സാധാരണയായി മുതിര്‍ന്നവര്‍ക്കോ ഭാര്യ ഭര്‍ത്താവിനോ ആണ് ഇത്തരത്തിലുള്ള ചുംബനം നല്‍കാറുള്ളത്. എന്നാല്‍ മുന്‍ കാമുകി ഇത്തരത്തില്‍ ചുംബിക്കാന്‍ ശ്രമിച്ചതാണ് വധുവിന് ദേഷ്യം വരാന്‍ കാരണം. നിമിഷനേരത്തിനുള്ളില്‍തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായി. ഒട്ടേറെപ്പേരാണ് വധുവിനെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റ് ചെയ്തത്.
🚨⚡️During a wedding in Indonesia, the groom's ex-girlfriend went up to the podium during the photo session and tried to kiss his hand in front of the bride.The bride's reaction was immediate. pic.twitter.com/1yo6RArbwO— RussiaNews 🇷🇺 (@mog_russEN) December 26, 2025