Thursday, March 12, 2026 Last Updated 28 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 08.50 AM

പ്രതിശ്രുത വധു ഒടുക്കത്തെ തീറ്റ, ചെലവഴിച്ച പണമെല്ലാം തിരികെ വേണം: പരാതിയുമായി യുവാവ് കോടതിയില്‍

chinese, man, sue, fiance, dating, cost

വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ചൈനയില്‍ നിന്നുള്ള ഒരു അസാധാരണമായ പ്രണയവിവാദമാണ് സോഷ്യല്‍ മീഡിയയിലും വാര്‍ത്താമാധ്യമങ്ങളിലും ചര്‍ച്ചയാകുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞശേഷം ബന്ധം പിരിഞ്ഞതിനെ തുടര്‍ന്ന്, ഡേറ്റിങ്ങിനിടയില്‍ ചെലവഴിച്ച പണം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി ഒരു യുവാവ് വിവാഹം തീരുമാനിച്ചിരുന്ന യുവതിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചതാണ് സംഭവം. യുവാവിന്റെ പ്രധാന ആരോപണം, യുവതി വളരെയധികം ഭക്ഷണം കഴിക്കുന്നു എന്നതും അതുവഴി തനിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ്.

ഡിസംബര്‍ 9 ന് ചൈനീസ് മാധ്യമങ്ങളില്‍ ഈ സംഭവം വാര്‍ത്തായായതിന് പിന്നാലെയാണ് മുന്‍പ് പ്രണയത്തിലായിരുന്ന ഈ ദമ്പതികളുടെ കേസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. 'സോങ്‌ലാന്‍ ന്യൂസ്' റിപ്പോര്‍ട്ട് പ്രകാരം, 'ഹേ' എന്ന് സര്‍നെയിമിലുള്ള യുവാവ് തന്റെ ബന്ധം തകര്‍ന്നതിന് പിന്നാലെ പ്രതിശ്രുത വധുവായ 'വാങ്ങി'നെതിരെ പരാതി നല്‍കുകയായിരുന്നു. വാങ്ങിന്റെ കുടുംബത്തിന് നല്‍കിയ 20,000 യുവാന്‍ (ഏകദേശം 2.3 ലക്ഷം രൂപ) തിരികെ നല്‍കണമെന്ന് ഹേ ആവശ്യപ്പെട്ടു. കൂടാതെ, തങ്ങള്‍ പ്രണയത്തിലായിരുന്ന സമയത്ത് വാങ്ങിനായി ചിലവഴിച്ച 30,000 യുവാന്‍ കൂടി തിരികെ വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. വസ്ത്രങ്ങള്‍ അടക്കമുള്ള വസ്തുക്കള്‍ക്കായി ചിലവാക്കിയ തുക ഉള്‍പ്പെടെയാണ് ഇയാള്‍ കണക്കുപറഞ്ഞത്.

വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഒരേ ഗ്രാമത്തില്‍ താമസിക്കുന്നവരാണ് ഹേയും വാങ്ങും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇരുവരും മാച്ച്‌മേക്കറുടെ സഹായത്തിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് വിവാഹനിശ്ചയം നടത്തി. തുടര്‍ന്ന് ഇവര്‍ വടക്കന്‍ ചൈനയിലെ ഹെബെയ് പ്രവിശ്യയിലേക്ക് താമസം മാറുകയും ചെയ്തു. ഈ കാലയളവില്‍ ഭക്ഷണം, സമ്മാനങ്ങള്‍, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി വലിയ തുക താന്‍ ചെലവഴിച്ചുവെന്നാണ് യുവാവിന്റെ വാദം. പ്രത്യേകിച്ച്, യുവതി തങ്ങളുടെ കുടുംബം നടത്തുന്ന റെസ്‌റ്റോറന്റില്‍ നിന്ന് ദിവസേന ഭക്ഷണം കഴിച്ചെന്നും ജോലി കാര്യങ്ങളില്‍ ഗൗരവം കാണിച്ചില്ലെന്നും ഇയാള്‍ ആരോപിച്ചു. റെസ്‌റ്റോറന്റില്‍ വില്പനയ്ക്കുള്ള ഭക്ഷണം യുവതിയുടെ വിശപ്പടക്കാന്‍ പര്യാപ്തമല്ലായിരുന്നു എന്നും ഇയാള്‍ ആരോപിച്ചു.

ബന്ധം പിരിഞ്ഞതോടെ, യുവാവ് കോടതിയെ സമീപിച്ച് ഏകദേശം 50,000 യുവാന്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഈ ആവശ്യം ശക്തമായി എതിര്‍ത്തു. ബന്ധത്തിനിടെ നല്‍കിയ സമ്മാനങ്ങള്‍ സ്വമേധയാണെന്നും, അവ തിരികെ ആവശ്യപ്പെടാന്‍ നിയമപരമായ അവകാശമില്ലെന്നും അവള്‍ കോടതിയില്‍ വാദിച്ചു. കേസ് പരിഗണിച്ച കോടതി, ഡേറ്റിങ്ങിനിടയില്‍ നല്‍കിയ സമ്മാനങ്ങളും ഭക്ഷണച്ചെലവും തിരികെ ആവശ്യപ്പെടാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ വിവാഹ നിശ്ചയവുമായി നേരിട്ട് ബന്ധപ്പെട്ട ചില പാരമ്പര്യ ചെലവുകളുടെ കാര്യത്തില്‍, ഭാഗികമായി തുക മടക്കിനല്‍കണമെന്ന് കോടതി വിധിച്ചു. ഇതോടെ, യുവാവിന്റെ മുഴുവന്‍ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും, ചെറിയൊരു തുക തിരികെ ലഭിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW