-->
ദോഹ:സാധാരണക്കാരായ പ്രവാസികളുടെ നിസ്വാർത്ഥ സേവകനായിരുന്ന ഹാജിക്കയുടെ (എം.പി.അബ്ദുല്‍ ഖാദര്‍ ) സ്മരണാർത്ഥം ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) സംഘടിപ്പിച്ച 11-ാമത് ഹാജിക്ക മെമ്മോറിയൽ ഉപന്യാസ രചനാ മത്സരവിജയികൾക്ക്സമ്മാനങ്ങൾ വിതരണംചെയ്തു. ഐ സി ബിഎഫ്കാഞ്ചാണി ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐസിബിഎഫ് കോ-ഓർഡിനേറ്റിങ് ഓഫീസറുമായ ഐഷ്സിങാൾ മത്സരവിജയികൾക്ക്സമ്മാനങ്ങൾ നൽകി.പങ്കെടുത്ത വിദ്യാർത്ഥികൾക്കും മത്സരത്തിന് മേൽനോട്ടം വഹിച്ചവർക്കും ട്രോഫികളുംസർട്ടിഫിക്കറ്റുകളും വിതരണംചെയ്തു.2015 മുതൽ നടത്തിവരുന്ന ഹാജിക്ക ഉപന്യാസ രചനാമത്സരത്തിൽ ഈവർഷം 13 ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 245 വിദ്യാർത്ഥികളാണ് പങ്കെടുത്തത്.സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കി നടന്നഹാജിക്ക മെമ്മോറിയൽ ഉപന്യാസ രചനാമത്സരം നവംബർ 21-ന് ഭവൻസ് പബ്ലിക് സ്കൂളിലാണ് നടന്നത്.
സമ്മാന വിതരണചടങ്ങിൽ ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ്ബാവ അധ്യക്ഷതവഹിച്ചു.സേവനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും
മൂല്യങ്ങൾ വിദ്യാർത്ഥി സമൂഹത്തിൽ വളർത്തേണ്ടതിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണ്ഹാജിക്ക മെമ്മോറിയൽ ഉപന്യാസ
രചനാമത്സരമെന്ന് അദ്ദേഹം പറഞ്ഞു.ജനറൽ സെക്രട്ടറി ദീപക് ഷെട്ടി മത്സരത്തെക്കുറിച്ച് വിശദീകരണം നടത്തി.ഭവൻസ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ധർമ്മരാജ് കുമാർ വിശിഷ്ട അതിഥിയായിരുന്നു. മത്സരത്തിന്റെ മൂല്യനിർണയം നടത്തിയ പദ്മജ ഒറുഗണ്ടി, ജയശ്രീ ശ്രീധർ എന്നിവർ ഉപന്യാസങ്ങളുടെ നിലവാരം, വിഷയത്തിന്റെ പ്രസക്തിഎന്നിവയെ കുറിച്ച് സംസാരിച്ചു. ഹാജിക്കയുടെ കുടുംബാംഗങ്ങൾ, ഐസിബിഎഫ് അഡ്വൈസറി കൗൺസിൽ ചെയർമാൻ പ്രസാദ് ഗാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, മുൻ ഐസിബിഎഫ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂർ, അനുബന്ധ സംഘടനകളുടെ ഭാരവാഹികൾ,കമ്മ്യുണിറ്റി നേതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ
എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മാനേജിംഗ് കമ്മിറ്റി അംഗം ഇർഫാൻ അൻസാരി സ്വാഗതവും സെക്രട്ടറി ജാഫർ തയ്യിൽ നന്ദിയും പറഞ്ഞു.ഐ സി ബി എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, ശങ്കർ ഗൗഡ്, നീലാംബരി, മിനി സിബി, അമർവീർ സിംഗ്, അഡ്വൈസറി കൗൺസിൽ അംഗം സതീഷ് വി. എന്നിവർ നേതൃത്വം നൽകി.
ഷഫീക്ക് അറക്കൽ