Thursday, March 12, 2026 Last Updated 26 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 01.09 PM

ആഗോള ഊർജ്ജ പ്രതിസന്ധി: ഖത്തറിന്റെ പിന്തുണ തേടി യൂറോപ്പ്

uploads/news/2026/03/829820/y.jpg

ദോഹ: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ആഗോള ഊർജ്ജ വിപണിയുടെ സുരക്ഷ ഉറപ്പാക്കാൻ ഖത്തറും യൂറോപ്യൻ യൂണിയനും തമ്മിൽ ഉന്നതതല ചർച്ചകൾ നടത്തി. ഖത്തർ ഊർജ്ജസഹമന്ത്രി സാദ് ശെരീദ അൽ കഅബിയും യൂറോപ്യൻ കമ്മീഷൻ എനർജി ഡയറക്ടർ ജനറൽ ഡിറ്റെ ജൂൾ ജോർഗൻസണും തമ്മിൽ നടന്ന വിർച്വൽ കൂടിക്കാഴ്ചയിൽ മേഖലയിലെ സൈനിക നീക്കങ്ങൾ വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ വിലയിരുത്തി.ലോകത്തെ ഏറ്റവും വലിയ ഊർജ്ജ കയറ്റുമതി രാജ്യങ്ങളിലൊന്നായ ഖത്തർ, ഏത് പ്രതിസന്ധി ഘട്ടത്തിലും വിശ്വസ്തനായ പങ്കാളിയായി തുടരുമെന്ന് മന്ത്രി സാദ് ശെരീദ അൽ കഅബി ഉറപ്പുനൽകി. അന്താരാഷ്ട്ര വിപണിയിൽ ഊർജ്ജ ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും യൂറോപ്പുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.മേഖലയിലെ നിലവിലെ സാഹചര്യങ്ങളിൽ ഖത്തറിനോട് പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിച്ച യൂറോപ്യൻ യൂണിയൻ, ഖത്തർ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ആഗോള ഊർജ്ജ വിതരണത്തിൽ ഖത്തർ വഹിക്കുന്ന സുപ്രധാന പങ്കിനെ അവർ പ്രശംസിക്കുകയും ചെയ്തു.

ഷഫീക്ക് അറയ്ക്കൽ

Ads by Google
Thursday 12 Mar 2026 01.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW