-->
ന്യൂയോർക്ക്/ദോഹ: ലോകം ഉറ്റുനോക്കിയ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ഇറാനെതിരെ പ്രമേയം പാസാക്കി. ഇതോടെ
ഖത്തറിന്റെയും ഗൾഫ് സഹകരണ കൗൺസിലിന്റെയും (GCC) സുരക്ഷ ആഗോള സുസ്ഥിരതയുടെ ഭാഗമാണെന്ന് ലോകം അംഗീകരിച്ചു.യു എൻ പ്രമേയം പാസാക്കിയതോടെ ഖത്തറടക്കമുള്ള ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇറാന്റെ സായുധ നീക്കങ്ങൾ ഇനി മുതൽ വെറുമൊരു പ്രാദേശിക തർക്കമല്ല, മറിച്ച് അന്താരാഷ്ട്ര നിയമലംഘനമായി മാറിയിരിക്കുകയാണ് . 135 രാജ്യങ്ങളുടെ അസാധാരണമായ പിന്തുണയോടെയാണ് പ്രമേയംപാസ്സായത്.
സാധാരണഗതിയിൽ വൻശക്തികൾ ചേരിതിരിഞ്ഞ് വോട്ട് ചെയ്യുന്ന സുരക്ഷാ കൗൺസിലിൽ, 13 രാജ്യങ്ങളെ അനുകൂലമായി വോട്ട് ചെയ്യിക്കാൻ കഴിഞ്ഞത് ഖത്തറിന്റെ നയതന്ത്രവിജയമായി വിലയിരുത്തുന്നു.
ഗൾഫ് രാഷ്ട്രങ്ങളുടെ സുരക്ഷയും സ്ഥിരതയും ലോകത്തിന്റെ തന്നെ ആവശ്യമാണെന്ന ആഗോള ബോധ്യമാണ് ഈ പ്രമേയത്തിലൂടെ പ്രതിഫലിക്കുന്നത്. ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉയർത്തുന്ന സമാധാന നീക്കങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം നൽകുന്ന ഐക്യദാർഢ്യമാണിത്.
ഇറാന്റെ സുഹൃദ്‌രാജ്യങ്ങളായ റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നെങ്കിലും, പ്രമേയത്തെ എതിർക്കാൻ ധൈര്യപ്പെട്ടില്ല. 135 രാജ്യങ്ങൾ ഒപ്പിട്ട ഒരു പ്രമേയത്തെ വീറ്റോ ചെയ്യുന്നത് ആഗോളതലത്തിൽ ഒറ്റപ്പെടാൻ കാരണമാകുമെന്ന് തിരിച്ചറിഞ്ഞാണ് ഈ വലിയ ശക്തികൾ പിന്മാറിയത്.തുറമുഖങ്ങൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ പ്രമേയം പ്രത്യേകം എടുത്തുപറയുന്നു. ഇത് ലംഘിക്കപ്പെട്ടാൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന തരത്തിലുള്ള കടുത്ത ഉപരോധങ്ങളിലേക്ക് നീങ്ങാൻ ഐക്യരാഷ്ട്രസഭയ്ക്ക് നിയമപരമായ അധികാരം ലഭിച്ചിരിക്കുകയാണ്.
ഷഫീക്ക് അറയ്ക്കൽ