-->
ദോഹ:പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ (PPAQ) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണ ആരോഗ്യ പരിശോധനകൾക്കൊപ്പം, കിഡ്നി–ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ, ECG, ഡെന്റൽ, ഗൈനക്കോളജി, പീഡിയാട്രിക്‌സ് എന്നിവ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ കൺസൾട്ടേഷനുകളും സൗജന്യമായി നൽകി.150-ൽ അധികം PPAQ അംഗങ്ങൾ ക്യാമ്പിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തി.
അബീർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ്ICBF പ്രസിഡന്റ് ഷാനവാസ്ബാവ ഉദ്ഘാടനം ചെയ്തു.
PPAQ പ്രസിഡന്റ് ഷിജു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.ICC ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, ISC ജനറൽ സെക്രട്ടറി ഹംസ യൂസഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു. അബീർ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേഷൻ അംഗങ്ങളും ചടങ്ങിൽ സാന്നിധ്യം വഹിച്ചു. ജനറൽ സെക്രട്ടറി നിഷാദ് സൈദ് സ്വാഗതവും ട്രഷറർ സനന്ത് രാജ് നന്ദിയും പറഞ്ഞു.PPAQ വൈസ് പ്രസിഡന്റുമാരായ ശബാൻ ചുണ്ടക്കാടൻ, മെർലിയ അജാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ പെരുമ്പാവൂർ, സുനിൽ മുല്ലശ്ശേരി, സലീൽ സലാം, അൻസാർ വെള്ളാംകുടി, മഞ്ജുഷ ശ്രീജിത്ത്, നീതു അഭിലാഷ്, ജോണി പൈലി, നിതിൻ സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.
ഷഫീക്ക് അറക്കൽ