Wednesday, March 11, 2026 Last Updated 23 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 08.35 AM

നിങ്ങളുടെ കാറില്‍ തട്ടിയതിന് ക്ഷമിക്കണം, ഇതാണ് അഡ്രസ്സ്: കുറിപ്പയച്ച് അജ്ഞാതനായ ഡ്രൈവര്‍, ഓസ്‌ട്രേലിയയിലെ അനുഭവം പങ്കിട്ട് ഇന്ത്യക്കാരന്‍

indian, man, experience, australia

വിദേശ രാജ്യങ്ങളിലെ തങ്ങളുടെ അനുഭവങ്ങള്‍ പലരും തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഒരു ഇന്ത്യക്കാരന്‍ ഓസ്‌ട്രേലിയയില്‍ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവച്ചപ്പോള്‍ അത് വളരെ വേഗം വൈറലായി. ഒരു ഷോപ്പിംഗ് സെന്ററിലെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് ഇന്ത്യക്കാരനായ യുവാവിന്റെ കാറില്‍ മറ്റൊരു കാര്‍ ചൊറുതായെന്ന് ഇടിച്ചു. പിന്നീട് സംഭവിച്ചത് ഒരു വ്യക്തിയെന്ന നിലയില്‍ നമ്മളെല്ലാവരും അറിയേണ്ട ഒന്നാണ്.

കാറുടമയ്ക്ക് ഇന്‍ഷുറന്‍സ് കേസ് നല്‍കാനായി െ്രെഡവറുടെ അഡ്രസ്സും മറ്റ് വിവരങ്ങളും ഇന്‍ഷുറന്‍സ് വിശദാംശങ്ങളും സഹിതം 'നിങ്ങളുടെ കാറിന്റെ ഇടതുവശത്ത് തട്ടിയതില്‍ ക്ഷമിക്കണം' എന്ന് എഴുതിയ കുറിപ്പ് കാറില്‍ പതിപ്പിക്കുകയായിരുന്നു. ദേവംഗ് സേഥി എന്ന യുവാവ് പങ്കുവെച്ചതാണ് ഈ വീഡിയോ. സേഥി കയ്യെഴുത്ത് കുറുപ്പിന്റെ ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ അബദ്ധത്തില്‍ ഇടിച്ച ആളുടെതായിരുന്നു കുറിപ്പെന്നും അദ്ദേഹം വിശദീകരിച്ചു.

സമാനമായ സംഭവങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ വിവരങ്ങളൊന്നും നല്‍കാതെ ഓടിച്ചുപോകാറാണ് പതിവെന്നും സേഥി പറയുന്നു. ഓസ്‌ട്രേലിയന്‍ െ്രെഡവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയും മറ്റേ കക്ഷിക്ക് നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നത് എളുപ്പമാക്കുകയും ചെയ്തു. 'ഓസ്‌ട്രേലിയക്കാര്‍ ക്യൂട്ടാണ്, ഒരുപക്ഷേ അതൊരു ടൂറിസ്റ്റ് ആയിരിക്കാം' എന്ന തലക്കെട്ടോടെ സേഥി പങ്കുവെച്ച ഈ പോസ്റ്റ് അതിവേഗം ശ്രദ്ധനേടി. െ്രെഡവര്‍ കാണിച്ച സത്യസന്ധതയെയും പൗരബോധത്തെയും വീഡിയോ കണ്ട നിരവധി പേര്‍ പ്രശംസിച്ചു. 'അതെ ഇത് ഇവിടെ സാധാരണമാണ്, ആളുകള്‍ സത്യസന്ധരാണ്' എന്നായിരുന്നു ഒരു പ്രതികരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW