-->
റെക്കോര്‍ഡുകളുടെ പട്ടിക 2025 വനിതാ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ തകര്‍ത്തത് റെക്കോര്‍ഡുകളുടെ പെരുമഴ. ലാക റെക്കോര്‍ഡുകളുടെ പട്ടികയില്‍ ജെമീമ റോഡ്രിഗസിന്റെ അപരാജിത 127 റണ്‍സ് പ്രകടനവുമുണ്ട്. ജമീമയുടെ പ്രകടനം ഏകദിന ലോകകപ്പ് ഫൈനലില്‍ 339 എന്ന റെക്കോര്‍ഡ് ചേസ് പൂര്‍ത്തിയാക്കാന്‍ ഇന്ത്യയെ സഹായിച്ചു.
വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ റെക്കോര്‍ഡ് ചേസായിരുന്നു ഇത്. ഇരു ടീമുകളും കൂടി നേടിയ 679 റണ്‍സ് ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായിരുന്നു. ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഒമ്പത് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനില്‍ക്കെ ഇന്ത്യ വിജയിച്ചപ്പോള്‍ റോഡ്രിഗസും 89 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും മൂന്നാം വിക്കറ്റില്‍ 167 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയകരമായ ചേസായിരുന്നു ഇത്, ഈ മാസം ആദ്യം ഇതേ ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ നേടിയ 331 റണ്‍സിന്റെ ചേസിംഗിന്റെ റെക്കോഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്. പുരുഷ അല്ലെങ്കില്‍ വനിതാ ഏകദിന ലോകകപ്പ് നോക്കൗട്ടില്‍ ഒരു ടീം 300 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പിന്തുടര്‍ന്ന് വിജയം നേടുന്നത് ഇതാദ്യമായിരുന്നു.
ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ഇരു ടീമുകളും കൂടി നേടിയ റണ്‍സിന്റെ കാര്യത്തിലും ഈ മത്സരം മികച്ചുനിന്നു. 679 എന്ന സ്‌കോര്‍ നേരത്തേ 2017 ല്‍ ബ്രിസ്റ്റലില്‍ നടന്ന ഇംഗ്‌ളണ്ട് - ദക്ഷിണാഫ്രിക്ക മത്സരത്തില്‍ പിറന്ന 678 റണ്‍സിന്റെ റെക്കോഡാണ് പഴങ്കഥയാക്കിയത്.
വനിതാ ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയായി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഫീബി ലിച്ച്ഫീല്‍ഡ് ചരിത്രം കുറിച്ചു. മത്സരത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍, ഏഴ് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ കിരീട പ്രതിരോധത്തില്‍ പതറി, 2017 ലെ സെമിഫൈനലില്‍ ഇന്ത്യയോട് തോറ്റതിന് ശേഷം ഏകദിന ലോകകപ്പിലെ അവരുടെ ആദ്യ തോല്‍വിയായിരുന്നു ഇത്.
ഏകദിന ലോകകപ്പിൽ തുടർച്ചയായ 15 മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുകയായിരുന്നു ഓസ്ട്രേലിയൻ വനിത ടീം. 2017ലെ വനിത ലോകകപ്പിന്റെ സെമിയിൽ ഇന്ത്യൻ വനിതകളോടാണ് ഓസീസ് അവസാനമായി പരാജയപ്പെട്ടത്. പിന്നീട് പരാജയമറിയാതെ 2022ലെ ലോകകിരീടം സ്വന്തമാക്കി. ഇപ്പോൾ 2025ൽ ഗ്രൂപ്പ് ഘട്ടത്തിലെ ഏഴ് മത്സരങ്ങളും വിജയിച്ചു. ഒടുവിൽ ഇന്ത്യയോട് തന്നെ പരാജയപ്പെട്ട് ഓസീസ് വനിതകൾ ലോകകപ്പിലെ വിജയഗാഥയ്ക്ക് അവസാനം കുറിച്ചിരിക്കുകയാണ്.
ഇതേ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ 331 റൺസിന്റെ വിജയലക്ഷ്യം ഓസ്ട്രേലിയൻ വനിതകൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നിരുന്നു. ഒക്ടോബർ 12ന് വിശാഖപട്ടണത്ത് ഓസീസ് വനിതകൾ കുറിച്ച ചരിത്രം 19 ദിവസത്തിന്റെ ഇടവേളിയിൽ ഇന്ത്യൻ വനിതകൾ തിരുത്തിയെഴുതി.
ഇത്തവണ 339 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ പിന്തുടർന്ന് നേടിയത്. വനിത ഏകദിന ലോകകപ്പിൽ ഇത് രണ്ടാം തവണ മാത്രമാണ് നോക്കൗട്ട് മത്സരങ്ങളിൽ 200ന് മുകളിലുള്ള ലക്ഷ്യം പിന്തുടർന്ന് വിജയിക്കുന്നത്. 2017ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ട് വനിതകൾ 219 എന്ന ലക്ഷ്യം പിന്തുടർന്ന് വിജയിച്ചിരുന്നു. വനിത ലോകകപ്പിൽ ഇതാദ്യമാണ് ഇന്ത്യൻ ടീം 200ലധികം റൺസ് പിന്തുടർന്ന് വിജയിക്കുന്നത്.