-->
ലോകത്തിന്റെ ഓരോ കോണില്‍ നിന്നുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇവയില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും മാത്രമല്ല കാണികളില്‍ അസ്വസ്ഥത ഉളവാക്കുന്ന വീഡിയോകളും ഉള്‍പ്പെടുന്നുണ്ട്. ഇപ്പോഴിതാ ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലെ പ്രാദേശിക പാര്‍ക്കിലെ ഒരു മരത്തിനടിയില്‍ മൂത്രമൊഴിക്കായി പാന്‍സ് ഊരി ഇരുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പിന്നാലെ അത് ഇന്ത്യക്കാരനാണെന്നും അല്ലെന്നും സമൂഹ മാധ്യമത്തില്‍ വലിയ തോതിലുള്ള അധിക്ഷേപം ഉയര്‍ന്നു.
വാഹനമോടിച്ച് അതുവഴി പോവുകയായിരുന്ന ഒരു ഓസ്‌ട്രേലിയക്കാരനാണ് യുവാവിനെ കണ്ടത്. ഇയാള്‍ യുവാവിനെ അസഭ്യം വിളിക്കുന്നത് കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുമായിരുന്നു. ഓസ്‌ട്രേലിയയിലെ അഡലെയ്ഡിലെ പാരാ ഹില്‍സിലെ ഒരു മരത്തിന് ചുവട്ടില്‍ ഇരിക്കുന്ന യുവാവിനെ കണ്ട് ഓസ്‌ട്രേലിയക്കാരനായ ഒരാള്‍ കാറില്‍ നിന്നും ഇറങ്ങി പോകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പാന്റും അടിവസ്ത്രവും താഴ്ത്തി ഒരു മരത്തിനടിയില്‍ പതുങ്ങി കുന്തിച്ചിരിക്കുന്ന ആളെ വീഡിയോയില്‍ കാണാം. എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോള്‍ താന്‍ മൂത്രമൊഴിക്കുകയാണെന്ന് ഇയാള്‍ മറുപടി പറയുന്നു.
പിന്നാലെ ഇന്ത്യന്‍ കുടിയേറ്റക്കാരനെതിരെ വംശീയ പരാമര്‍ശങ്ങളും അസഭ്യവും പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇത് ഓസ്‌ട്രേലിയയാണെന്നും നീ കള്ളനെ പോലെ പെരുമാറുന്നുവെന്നും ഓസ്‌ട്രേലിയക്കാരന്‍ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും പിന്നാലെ ഇന്ത്യന്‍ വംശജനെതിരെ രൂക്ഷമായ വംശീയാധിക്ഷേപങ്ങള്‍ ഉയരുകയും ചെയ്തു. ഒരാള്‍ റോഡില്‍ മൂത്രമൊഴിക്കുന്ന പ്രവൃത്തിയെ 'അടിസ്ഥാന ഇന്ത്യന്‍ പെരുമാറ്റം' എന്നായിരുന്നു ചിലര്‍ വിശേഷിപ്പിച്ചത്. ചിലര്‍ ഈ പ്രവര്‍ത്തി ചിത്രീകരിച്ച് പങ്കുവച്ചതിന് അഭിനന്ദനങ്ങളുമായെത്തി. മറ്റ് ചിലര്‍ ഇത് ഐഎയാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. അതേസമയം യുവാവ് ഇന്ത്യക്കാരനല്ലെന്നായിരുന്നു ചിലര്‍ അവകാശപ്പെട്ടത്.
A man in Australia sparked outrage after he was caught squatting with his pants down in a public park, insisting he was only urinating as a local confronted him on video. pic.twitter.com/ysuKFTreSA— Catch Up (@CatchUpFeed) November 26, 2025