Thursday, March 12, 2026 Last Updated 6 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 05.03 PM

ഓസ്ട്രേലിയയുമായി കൂടുതൽ സൈനിക സഹകരണത്തിന് ഇന്ത്യ; ഭീകരതയ്ക്കെതിരെ ഒന്നിച്ച് നീങ്ങും; കരസേനാ മേധാവിയുടെ സന്ദർശനത്തിൽ സുപ്രധാന തീരുമാനം

കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ ഓസ്ട്രേലിയ സന്ദർശനത്തിൽ ഭീകരതയ്ക്കെതിരെ ഒന്നിച്ച് നീങ്ങാൻ തീരുമാനമായി.
australia

ഓസ്ട്രേലിയയുമായി കൂടുതൽ സൈനികസഹകരണത്തിനൊരുങ്ങി ഇന്ത്യ . കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ ഓസ്ട്രേലിയ സന്ദർശനത്തിൽ ഭീകരതയ്ക്കെതിരെ ഒന്നിച്ച് നീങ്ങാൻ തീരുമാനമായി.

ഇരുരാജ്യങ്ങളുടെയും പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തും. ഓസ്ട്രേലിയൻ കരസേനയുടെ ഉന്നതനേതൃത്വവുമായി ജനറൽ ഉപേന്ദ്രദ്വിവേദി ചർച്ചകൾ നടത്തി. നിലവിലുള്ള ഉഭയകക്ഷി ഇടപെടലുകൾ അവലോകനം ചെയ്യുകയും സൈനിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണയിലും ഇരുസേനകളും എത്തി.

സിഡ്‌നിയിൽ, COAS ഫോഴ്‌സ് കമാൻഡ് , സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് , ഓസ്‌ട്രേലിയൻ ആർമിയുടെ രണ്ടാം ഡിവിഷൻ എന്നിവയുടെ നേതൃത്വവുമായി ജനറൽ ദ്വിവേദി ചർച്ച നടത്തി. 2026 ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന സംയുക്ത സൈനികാഭ്യാസമായ ഓസ്‌ട്രഹിന്ദിനെ കൂടുതൽ വിപുലമാക്കാനും തീരുമാനമായിട്ടുണ്ട്. ഓസ്‌ട്രേലിയൻ ആർമി മേധാവി ലെഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ടുമായി ഇന്ത്യൻ കരസേന മേധാവി കൂടിക്കാഴ്ച്ച നടത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW