-->
ദോഹ: മലയാളിസമൂഹത്തിലെ കുട്ടികളുടെ സൗഹൃദ കൂട്ടായ്മയായ മില്ലെനിയം കിഡ്സ്കുട്ടികൾക്കായി കേരളപൈതൃകവിജ്ഞാനമേള സംഘടിപ്പിക്കുന്നു. ഇരുപത്തിയഞ്ചാംവാർഷികത്തിന്റെ ഭാഗമായി ‘കേരളം നമ്മുടെ കേരളം' എന്ന വിഷയത്തിൽസംഘടിപ്പിക്കുന്ന ഇന്റർസ്കൂൾ മലയാളം പ്രശ്നോത്തരി നവംബർ 20, 21 തീയതികളിൽ ഒലിവ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മില്ലെനിയം കിഡ്‌സ് മലയാളം പ്രശ്നോത്തരി സീസൺ 9 ൽ പങ്കെടുക്കാൻ മത്സരാർത്ഥി പഠിക്കുന്ന സ്കൂൾ മുഖേനയാണ് രെജിസ്റ്റർചെയ്യേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് 50233154,55898661 എന്നി നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.
കേരളത്തിന്റെ കല,കായികം, സാഹിത്യം, സംസ്കാരംതുടങ്ങിയ മേഖലകളിലുള്ള അറിവ് വർധിപ്പിക്കുകയും മലയാളനാടിന്റെ പൈതൃകത്തെ പുതുതലമുറയിൽ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതാണ് മത്സരത്തിന്റെ പ്രധാനലക്ഷ്യം. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും മാതൃ നാടിന്റെ മഹത്വം കുട്ടികൾ മറക്കാതിരിക്കാനായാണ് മില്ലെനിയം കിഡ്‌സ് വർഷംതോറും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന്
സംഘാടകർപറഞ്ഞു.
ഡിസംബർ 5-ന് ഇന്ത്യൻ കൾച്ചറൽ സെൻററിൽ (ഐ സി സി) നടക്കുന്ന ഇരുപത്തിയഞ്ചാം വാർഷികാഘോഷപരിപാടിയിൽ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ ക്വിസ്കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ ചടയമംഗലം,സെഷൻസ് കോർഡിനേറ്റർജിഷിത ജയകൃഷ്ണൻ,കോർഡിനേറ്റർ രതീഷ് പാറപ്പുറത്ത്,സെക്രട്ടറിപല്ലവി സുധാകരൻ,ഇവന്റ് ഹെഡ്ഹരീഷ്സന്തോഷ്,
ട്രഷറർ റിനോയ് ഭൂവൻരാജ്എന്നിവർ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ