-->
സാധാരണയായി ഗര്‍ഭിണിയായ സ്ത്രീകളെ അനുഗ്രഹിക്കാനും അവളുടെ ഗര്‍ഭകാലം ആഘോഷിക്കാനുമായാണ് വളകാപ്പ് നടത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ അതുപോലൊരു ചടങ്ങ് തന്റെ അരുമ നായയ്ക്ക് ഒരുക്കിയിരിക്കുകയാണ് യുവാവ്. മിനിമോള്‍ എന്ന മിനിയേ. പിന്‍ചര്‍ ഇനത്തില്‍പ്പെട്ട നായയ്ക്കാണ് വളകാപ്പ് നടത്തിയത്.
വാഴയിലയില്‍ വളകാപ്പ് എന്ന് ചന്ദനത്തില്‍ എഴുതി ചെണ്ടുമല്ലി കൊണ്ട് വേദി ഒരുക്കി. മിനിമോളെ പുതിയ ഗൗണ്‍ ധരിപ്പിച്ചു. കഴുത്തില്‍ മൂന്ന് മാലയും തലയില്‍ പൂവും നെറ്റിച്ചുട്ടിയും വച്ചുകൊടുത്തു. മധുരപലഹാരങ്ങളെല്ലാം ഒരുക്കി ദീപാരാധന നടത്തി. സുന്ദരിയായ മിനിമോള്‍ക്ക് മധുരവും നല്‍കി.
ചടങ്ങിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. ഗര്‍ഭിണിയായ നായയെ നല്ല രീതിയില്‍ പരിചരിച്ച യുവാവിനെ അഭിനന്ദിച്ച് നിരവധിപേരാണ് കമന്റുകള്‍ നല്‍കിയത്.