Friday, March 13, 2026 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 09.03 AM

നാവിന്റെ നീളം 7.83 ഇഞ്ച്: ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഓസി

long, tongue, dog, world, record

ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് യുഎസിലെ ഒക്‌ലഹോമയിലെ ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഓസി എന്ന വളര്‍ത്തുനായ. ഓസിയുടെ നാവിന് 7.83 ഇഞ്ച് നീളമുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെയാണ് അപൂര്‍വ്വ നേട്ടം ഈ നായയെ തേടിയെത്തിയത്. ഏഞ്ജല പിക്കിന്റെയും കുടുംബത്തിന്റെയും നായയായ ഓസി ഫ്രഞ്ച് മാസ്റ്റിഫ്, ബുള്‍ മാസ്റ്റിഫ് സങ്കരയിനത്തില്‍പ്പെട്ടതാണ്. 2023 ല്‍ 5.46 ഇഞ്ച് നീളമുള്ള നാവുമായി ഇലിനോയിയിലെ ബ്ലൂമിങ്ടണില്‍ നിന്നുള്ള റോക്കി എന്ന നായ റെക്കോര്‍ഡിട്ടിരുന്നു. ഇതാണ് ഓസി മറികടന്നത്.

ജനിച്ചപ്പോള്‍ മുതല്‍ ഓസിയുടെ നാവ് വായില്‍ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടക്കുമായിരുന്നെന്ന് ഏഞ്ജല പറഞ്ഞു. പലതവണ മൃഗഡോക്ടറെ കാണിച്ചിട്ടുണ്ട്. എന്നാല്‍ അസാധാരണ നീളമുള്ള നാക്ക് കാരണം പല്ലിനോ മോണയ്‌ക്കോ പ്രശ്‌നങ്ങളുമില്ല, ആരോഗ്യപരമായി കുഴപ്പവുമില്ല. എന്നാല്‍ ഓസി അധികം ഉമിനീര്‍ ഒലിപ്പിക്കാറില്ലെന്നും ഏഞ്ജല പറയുന്നു. ഇത്രയും നീളമുള്ള നാവുണ്ടായിട്ടും സാധാരണ നായ്ക്കളെപ്പോലെ നക്കി സ്‌നേഹം പ്രകടിപ്പിക്കാറുമില്ല. പകരം മുഖത്തോട് മുഖം ചേര്‍ന്ന് മൂക്കുകള്‍ തമ്മില്‍ ഉരസിയാണ് സ്‌നേഹം കാണിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW