-->
ബ്രിട്ടനിലെ ഫാര്‍മസി ജീവനക്കാരിയായ മഞ്ജിത് സംഘ എന്ന 56-കാരിയുടെ ജീവിതം ഒരു കൊച്ചു മുറിവിലൂടെ മാറ്റിമറിക്കപ്പെട്ട അവിശ്വസനീയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്ന്. തന്റെ വളര്‍ത്തുനായ സ്‌നേഹത്തോടെ കൈയിലെ ചെറിയൊരു മുറിവില്‍ നക്കിയതാണ് എല്ലാറ്റിനും തുടക്കമായത്. നായ്ക്കളുടെ ഉമിനീരില്‍ സാധാരണയായി കണ്ടുവരുന്ന 'കാപ്‌നോസൈറ്റോഫാഗ കനിമോര്‍സസ്' എന്ന ബാക്ടീരിയ ആ മുറിവിലൂടെ അവരുടെ രക്തത്തില്‍ കലരുകയും മാരകമായ അണുബാധയിലേക്ക് നയിക്കുകയുമായിരുന്നു. മൃഗങ്ങളില്‍ ദോഷകരമല്ലാത്ത ഈ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തിയാല്‍ 'സെപ്‌സിസ്' എന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകുമെന്ന് ഈ സംഭവം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
2025 ജൂലൈയില്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മഞ്ജിത്തിന് അനുഭവപ്പെട്ട ചെറിയ അസ്വസ്ഥതകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഗുരുതരമായി. കൈകാലുകള്‍ തണുത്ത് വിറയ്ക്കുകയും ചുണ്ടുകള്‍ നീലനിറമാവുകയും ചെയ്ത അവര്‍ വൈകാതെ അബോധാവസ്ഥയിലായി. ആശുപത്രിയിലെത്തിച്ചപ്പോള്‍ ആറ് തവണയാണ് അവര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടായത്. അണുബാധ രൂക്ഷമായതോടെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാവുകയും ജീവന്‍ നിലനിര്‍ത്താനായി ഡോക്ടര്‍മാര്‍ക്ക് അവരുടെ രണ്ട് കാലുകളും കൈപ്പത്തികളും മുറിച്ചുമാറ്റേണ്ടി വരികയും ചെയ്തു. കൂടാതെ പ്ലീഹയും നീക്കം ചെയ്യേണ്ടി വന്നു.
32 ആഴ്ച നീണ്ട ആശുപത്രിവാസത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മഞ്ജിത് ഇപ്പോള്‍ കൃത്രിമ കൈകാലുകള്‍ ഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. റോബോട്ടിക് അവയവങ്ങള്‍ക്കായി പണം സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഇവരുടെ കുടുംബം. വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചും ചെറിയ മുറിവുകള്‍ പോലും അവഗണിക്കുമ്പോള്‍ സംഭവിക്കാവുന്ന വലിയ വിപത്തുകളെക്കുറിച്ചും ലോകത്തിന് ഒരു മുന്നറിയിപ്പായി മാറിയിരിക്കുകയാണ് മഞ്ജിത്തിന്റെ ഈ അനുഭവം.
İngiltere'de bir kadının elindeki açık yarayı köpek yalayınca sepsise girerdi. Yoğun bakıma alınan 56 yaşındaki Manjit Sangha ampute edildi, 2 elini ve 2 bacağını kaybetti!Köpekten aldığı mikropla sepsis olan Manjit Sangha’nın yoğun bakımda 6 kez kalbi durdu.Doktorlar 56… https://t.co/E8euLdzZUL pic.twitter.com/Jyto0Qkbt8— Mehmet Ali ÖNEL (@Mehmetali_Onel) February 22, 2026