Friday, March 13, 2026 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 12.32 PM

മറ്റൊരു ഹാച്ചി! ഉടമ മരിച്ചതറിയാതെ കണ്ണീരോടെ കാത്തിരുന്ന് വളര്‍ത്തുനായ, ഹൃദയം നുറുങ്ങി നെറ്റീസണ്‍സ്

dog, waiting, dead, owner

മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഹോളിവുഡ് ചിത്രമാണ് ഹാച്ചി. 2009 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. മരിച്ചുപോയെന്നറിയാതെ, തന്റെ ഉടമസ്ഥനെ എന്നും റെയില്‍വേ സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുന്ന ഹാച്ചി എന്ന നായയുടെ ഹൃദയസ്പര്‍ശിയായ കഥയാണ് ചിത്രം പറഞ്ഞത്. ജപ്പാനില്‍ നടന്ന യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ, ഹാച്ചിയുടേതിന് സമാനമായ മറ്റൊരു വിശ്വസ്തനായ വളര്‍ത്തുനായയാണ് വാര്‍ത്തകളില്‍ നിറയുന്നതും വായനക്കാരെ നൊമ്പരത്തിലാഴ്ത്തുന്നതും.

ചൈനയിലെ ഷാങ്ഹായിലുള്ള ബവോഷാന്‍ ജില്ലയിലാണ് സംഭവം. അഹ് വാങ് എന്ന വളര്‍ത്തുനായയാണ് തന്റെ ഉടമയേയും കാത്തിരിക്കുന്നതെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഉടമ ഇനി ഒരിക്കലും തിരികെ വരില്ലെന്ന് അവനറിയില്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഉടമ മരിച്ചത്. അന്ന് മുതല്‍ അഹ് വാങ് എന്നും അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് തന്റെ പ്രിയപ്പെട്ടവനേയും കാത്തിരിക്കും. നായയുടെ ഉടമയായ ഗാവോ ഇവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 11നാണ് എന്തോ രോഗത്തെ തുടര്‍ന്ന് അന്തരിച്ചത്. എന്നത്തേയും പോലെ തന്റെ ഉടമ വരുമെന്നും തന്റെ കൂടെ കളിക്കുമെന്നുമെലാം കരുതി അന്ന് മുതല്‍ വാങ് എന്നും അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് തന്റെ പ്രിയപ്പെട്ടവനേയും കാത്തിരിക്കും.

നായയുടെ ഉടമയായ ഗാവോ ഇവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 11 നാണ് എന്തോ രോഗത്തെ തുടര്‍ന്ന് അന്തരിച്ചത്. എന്നത്തേയും പോലെ തന്റെ ഉടമ വരുമെന്നും തന്റെ കൂടെ കളിക്കുമെന്നുമെല്ലാം കരുതി അന്ന് മുതല്‍ അഹ് വാങ് കാത്തിരിക്കുകയാണ്. പോകാന്‍ കൂട്ടാക്കാതെ വാതിലിന് പുറത്ത് എന്നും കാത്തിരിക്കുന്ന നായയെ അയല്‍ക്കാര്‍ ശ്രദ്ധിച്ചു. നായ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിര്‍ത്തിയതായും അവര്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് ചില അയല്‍വാസികള്‍ ഭക്ഷണവും വെള്ളവും കൊണ്ടുചെന്ന് കൊടുത്തെങ്കിലും അഹ് വാങ് അത് നോക്കിയത് പോലുമില്ല. ആശ്വസിപ്പിക്കാനും സ്വന്തം അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോകാനുമെല്ലാമായി ആരെങ്കിലും അടുത്തേക്ക് വന്നാല്‍ അവന്‍ ഓടിമാറുകയും ചെയ്യും.

ജനുവരി ആറിന് അഹ് വാങ്ങിനെ കാണാതായി. ഇതോടെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസിച്ചവര്‍ ആശങ്കയിലായി. ഈ ദിവസങ്ങളില്‍ പ്രദേശത്ത് വലിയ മഴയും ഇടിമിന്നലുമായിരുന്നു. താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താഴുകയും ചെയ്തു. രണ്ടാദിവസത്തിനുശേഷമാണ് നായയെ കണ്ടുകിട്ടുന്നത്. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുകയായിരുന്ന ഒരു സ്ത്രീയാണ് പുല്‍ക്കൂട്ടത്തിനിടയില്‍ അഹ് വാങ്ങിനെ കണ്ടത്. അഹ് വാങ്ങിന്റെ ശരീരം വിറയ്ക്കുകയും ദുഃഖം കൊണ്ട് അവന്റെ കണ്ണില്‍നിന്ന് ധാരയായി കണ്ണുനീര്‍ ഒഴുകുകയുമായിരുന്നുവെന്ന് സ്ത്രീ പറയുന്നു. മൃഗപരിപാലകര്‍ എത്തി നായയ്ക്ക് ആവശ്യമായ ചികിത്സ നല്‍കി. ഉടമയെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അഹ് വാങ് മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് പെറ്റ് കെയര്‍ മാനേജര്‍ പറഞ്ഞു. നായയ്ക്ക് വിശദമായ മെഡിക്കല്‍ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഹ് വാങ്ങിന്റെ ഉടമയുടെ അയല്‍വാസിയായ ഒരാള്‍ അവനെ ദത്തെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW