Thursday, March 12, 2026 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 12.23 PM

ആടാം.. പാടാം.. നേടാം: സ്റ്റാർ സിംഗർ,സൂപ്പർ ഡാൻസേഴ്സ് മത്സരങ്ങളുമായി ഐ സി സി

uploads/news/2025/11/809417/pravasi.gif

ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി.) സംഘടിപ്പിക്കുന്ന പ്രതിവർഷ വിന്റർ ഫെസ്റ്റിവലായ 'ഭാരത്‌ ഉത്സവ് -2026'ന്റെ
ഭാഗമായി ഐ.സി.സി. സൂപ്പർ ഡാൻസേഴ്സ്, ഐ.സി.സി.സ്റ്റാർ സിംഗർ എന്നീ മത്സരങ്ങൾ നടത്തുമെന്ന് ഐ സി സി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു. 12 വയസ് മുതൽ 45 വയസ് വരെയാണ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പ്രായപരിധി. 10,000,റിയാലാണ് ഒന്നാംസമ്മാനം. രണ്ടാം സമ്മാനം 5,000റിയാലും, മൂന്നാംസമ്മാനം 2,500റിയാലും ട്രോഫിയും സർട്ടിഫിക്കറ്റുകളുംനൽകും. മത്സരങ്ങൾക്കുള്ള രജിസ്‌ട്രേഷൻ ഫീസ് 100റിയാലാണ്. വിവിധഘട്ടങ്ങളിലായുള്ള റൗണ്ടുകളിലൂടെയാണ് ഫൈനൽ മത്സരാർത്ഥികളെതെരഞ്ഞെടുക്കുക.
ജനുവരി 22ന് ഭാരത് ഉത്സവ് വേദിയിൽ ഫൈനൽമത്സരങ്ങൾ നടക്കും.

ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ജനുവരി 22, 23 തീയതികളിലായി നടക്കുന്ന ഭാരത് ഉത്സവിൽ ഇന്ത്യയിൽ നിന്നെത്തുന്ന പ്രശസ്ത ഗായകനും സംഘവും പങ്കെടുക്കുന്ന സംഗീത നിശയും പ്രശസ്ത നർത്തകിയുടെ നൃത്താവിഷ്‌കാരവും അരങ്ങേറും. മത്സര വിജയികളുടെ പ്രകടനങ്ങളും ഉത്സവ വേദിയിൽ അവതരിപ്പിക്കും. ഐ സി സിഅശോകഹാളിൽനടന്ന വാർത്താ സമ്മേളനത്തിൽ ഐ സി സി വൈസ് പ്രസിഡന്റ്‌ശാന്തനു ദേശ്‌പാണ്ഡെ, അഡ്വൈസറി കൗൺസിൽ ചെയർമാൻപി. എൻ. ബാബു രാജൻ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, സെക്രട്ടറിമാരായ
പ്രദീപ് പിള്ള, അഫ്സൽ അബ്ദുൽ മജീദ്, ഫിനാൻസ് വിഭാഗം മേധാവി ബിശ്വജിത് ബാനർജി,സാംസ്കാരിക മേധാവി നന്ദിനി അബ്ബഗൗണി, കോൺസുലർ വിഭാഗങ്ങളുടെ മേധാവി രാകേഷ് വാഖ്, അഫിലിയേഷൻ മേധാവി രവീന്ദ്ര പ്രസാദ്,ഇൻഹൗസ് മേധാവിവെങ്കപ്പഭാഗവതുലെ എന്നിവർ പങ്കെടുത്തു

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
LATEST NEWS
TRENDING NOW