-->
ദോഹ: ഖത്തറിലെ ജയിലിൽ കഴിയുന്ന രണ്ട് ഇന്ത്യൻ പൗരന്മാരുടെ കേസിൽ ബന്ധുക്കൾക്ക് നിയമസഹായം ഉറപ്പു നൽകി ഇന്ത്യൻ അംബാസിഡർ വിപുൽ. ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇന്ത്യൻ പൗരന്മാരുടെ കോൺസുലർ കേസുകളുമായി ബന്ധപ്പെട്ട് അവരുടെ കുടുംബാംഗങ്ങൾ അംബാസിഡറുമായിനടത്തിയകൂടിക്കാഴ്ചയിലാണ് എംബസി പൂർണ്ണ പിന്തുണനൽകിയത്.
ഖത്തറിലെ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും പരിധിയിൽ നിന്ന് എംബസി എല്ലാ നിയമസഹായങ്ങളും നൽകും. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമമാണ് മുൻഗണനയെന്ന് അംബാസിഡർ പറഞ്ഞു.
സാമൂഹ്യപിന്തുണയുമായി ഒപ്പമുണ്ടാ കുമെന്ന് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവകുടുംബങ്ങൾക്ക് ഉറപ്പു നൽകി.ഖത്തറിലെ ഇന്ത്യൻ എംബസി, പ്രതിസന്ധി നേരിടുന്ന പൗരന്മാർക്ക് നിയമ, സാമൂഹിക, മാനസിക സഹായങ്ങൾ ലഭ്യമാക്കാൻ കമ്മ്യൂണിറ്റി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ്അംബാസിഡറുമായുള്ള കൂടിക്കാഴ്ച നടന്നത്.
ഷഫീക്ക് അറക്കൽ