Thursday, March 12, 2026 Last Updated 19 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 02.41 PM

'സൂഖ് വഖിഫ് ആർട്ട് ജേർണി' ഗ്ലോബൽ റിഥം കൾച്ചറൽ ക്ളബ് കുട്ടികളുടെ സർഗ്ഗയാത്ര സംഘടിപ്പിച്ചു

uploads/news/2025/10/808329/pravasi-news.gif

ദോഹ: ഖത്തറിലെ കലാസംസ്ക്കാരിക സംഘടനയായഗ്ലോബൽ റിഥം കൾച്ചറൽ ക്ളബ് കുട്ടികൾക്കായിസംഘടിപ്പിച്ച'സൂഖ് വഖിഫ് ആർട്ട് ജേർണി' പൈതൃകബോധം ഉണർത്തിയ സർഗ്ഗയാത്രയായി.യഥാർത്ഥ വാസ്തുവിദ്യയും പരമ്പരാഗതഭാവവും നിലനിർത്തുന്ന സൂഖ്വാഫിഖിൽ സംഘടിപ്പിച്ച യാത്രകുട്ടികൂട്ടം രസകരവും സന്തോഷകരവും വിജ്ഞാനപ്രദവുമാക്കി.

സൂഖ് വഖിഫ്ആർട്ട്‌ ജേർണിക്ക് നേതൃത്വം നൽകിയ ജി.ആർ.സി.സി പ്രസിഡന്റ് രോഷ്നി കൃഷ്‌ണൻ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും
ലൈവ് ആർട്ട് ഡെമോൺസ്ട്രേഷനുകളിലൂടെ ലൈവ് ആർട്ടിന്റെ സാധ്യതകളും സാങ്കേതികതളും അനാവരണംചെയ്തു. വളഞ്ഞുപുളഞ്ഞ ഇടവഴികൾ, വിന്റേജ് ലാമ്പ്പോസ്റ്റുകൾഎന്നിവയാൽപഴയകാല മനോഹാരിതയുടെ ഒരു പ്രവാഹമായ സൂഖ് വാഖിഫിലൂടെയുള്ള യാത്രയുടെ ലക്ഷ്യംകുട്ടികളിൽഅവരുടെ സൃഷ്ടിപരത പ്രകടിപ്പിക്കാനും പുതിയ അനുഭവങ്ങൾ നേടാനും വേദിയൊരുക്കുകയായിരുന്നു.ഖത്തറിന്റെദേശീയ പക്ഷിയായ ഫാല്‍ക്കണ്‍ (പ്രാപിടിയന്‍) പക്ഷികളെ കുറിച്ചും മരുഭൂമി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ചേക്കേറുന്നഒട്ടകങ്ങളെ കുറിച്ചുംകുട്ടികളിൽ ലളിതവത്കരിച്ചു.
നൂറു ദിന തുടർവര ചലഞ്ച് പൂർത്തിയാക്കിയ ഖത്തറിലെ ആദ്യ പ്രവാസി വനിത റോഷ്‌നി കൃഷ്‌ണന്റെ ചിത്രകലാ അധ്യാപന ജീവിതത്തിലെ വ്യത്യസ്തവും പുതുമയും നിറഞ്ഞ പൈതൃകയാത്ര കുട്ടികളിൽ ആവേശം നിറച്ചു.സമാപനചടങ്ങിൽ പങ്കെടുത്തകുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
LATEST NEWS
TRENDING NOW