Friday, March 13, 2026 Last Updated 40 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Oct 2025 02.37 PM

ഐ.സി.സി. കേരളപ്പിറവി ആഘോഷം നവംബർ 1-ന്: വയലാർ ശരത്‌ചന്ദ്രവർമ്മ മുഖ്യാതിഥി

uploads/news/2025/10/807996/gulf-keralapiravi.gif

ദോഹ:ഇന്ത്യൻഎംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി)ഐ.സി.സി മലയാള സാഹിത്യ ക്ലബ്ബിന്റെയും ഐ സി സി അസോസിയേഷനുകളുടെയും സഹകരണത്തോടെ നവംബർ 1ന് ശനിയാഴ്ച സംഘടി പ്പിക്കുന്ന കേരളപ്പിറവി ആഘോഷപരിപാടികളിൽ
പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്‌ചന്ദ്ര വർമ്മ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന്ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു. കേരള പിറവി ദിനമായ നവംബർ 1ന് ശനിയാഴ്ച വൈകുന്നേരം 7 മണിമുതൽ ഐ.സി.സി അശോക ഹാളിൽ അരങ്ങേറുന്ന ആഘോഷപരിപാടിയിൽ
ചെണ്ടമേളം ഉൾപ്പെടെ കേരളത്തനിമയാർന്ന കലാവിരുന്നുകൾക്കൊപ്പം കേരളത്തിന്റെ തദ്ദേശീയസംഗീതമായ സോപാന സംഗീതം അരങ്ങുണർത്തും.

ഇടയ്ക്കാ വാദകനും കർണാടക സംഗീതജ്ഞനും സംഗീത അധ്യാപകനുമായഡോ. തൃശ്ശൂർ കൃഷ്ണകുമാർ ആലപിക്കുന്ന സോപാനസംഗീതം വേറിട്ട അനുഭവമാകും. കേരള തീം അടിസ്ഥാനമാക്കിയുള്ള റീൽസ് മേക്കിങ് മത്സരത്തിലും കേരളത്തിന്റെ ചരിത്രം, രാഷ്ട്രീയമേഖല, സാഹിത്യം, സിനിമ, സംസ്‌കാരം, കലാരൂപങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തിലും വിജയികളായവർക്ക്കേരളപിറവി ആഘോഷവേദിയിൽ സമ്മാനങ്ങൾ നൽകും. നാട്ടിൻപുറങ്ങളുടെ തനത് രുചികൾ പങ്കുവെക്കുന്നകേരള ഫുഡ് ഫെസ്റ്റിവലുംസന്ദർശകർക്കായിഒരുക്കും.
ഐ.സി.സിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 52 മലയാളി സംഘടനകളുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കേരള പിറവി ആഘോഷം
ഖത്തറിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന ഉത്സവമാകും.

ഐ സി സി അശോകഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ഐ സി സി പ്രസിഡന്റ് എ. പി. മണികണ്ഠൻ,അഡ്വവൈസറി കൗൺസിൽ ചെയർമാൻ പി എൻ ബാബുരാജൻ, വൈസ് പ്രസിഡന്റ്ശാന്തനു സി. ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറിഎബ്രഹാം ജോസഫ്, സെക്രട്ടറിമാരായ പ്രദീപ്‌ പിള്ള,അഫ്സൽ അബ്ദുൽ മജീദ്,ഹെഡ് ഓഫ് ഫിനാൻസ്ബിശ്വജിത്ത്ബാനർജി,ഹെഡ് ഓഫ് കൾച്ചറൽആക്റ്റീവിറ്റിസ്നന്ദിനി അബ്ബഗൗണി,ഹെഡ് ഓഫ്അഫിലിയേഷൻ രവീന്ദ്ര പ്രസാദ്,ഹെഡ് ഓഫ് ഇൻ ഹൗസ് ആക്റ്റിവിറ്റീസ്വെങ്കപ്പ ഭാഗവതുല എന്നിവർ പങ്കെടുത്തു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
LATEST NEWS
TRENDING NOW