Thursday, March 12, 2026 Last Updated 40 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 24 Oct 2025 12.58 PM

ഖത്തറിലെ ഇന്ത്യൻ എംബസി പുതിയ പാസ്പോർട്ട് അപേക്ഷാ ചട്ടങ്ങൾ പുറത്തിറക്കി

uploads/news/2025/10/807346/passport.gif

ദോഹ: ഖത്തറിലെ പ്രവാസികൾക്ക് ഇന്ത്യൻ എംബസി പുതിയ പാസ്പോർട്ട് അപേക്ഷാ ചട്ടങ്ങൾ പുറത്തിറക്കി. പാസ്പോർട്ടിനായുള്ള ഫോട്ടോകൾക്ക് കർശനമായ മാനദണ്ഡങ്ങളാണുള്ളത്. ആഗോള വ്യോമയാന സംഘടനയായ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ സി എ ഒ)യുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകിയ നിർദേശത്തെ തുടർന്നാണ് ഇതെന്ന് ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി.പുതിയ നിയമങ്ങൾ അനുസരിച്ച്, പാസ്പോർട്ട് അപേക്ഷകർ സമർപ്പിക്കുന്ന ഫോട്ടോകൾക്ക് നിരവധി നിബന്ധനകളുണ്ട്. ഫോട്ടോക്ക് വെളുത്ത പശ്ചാത്തലമായിരിക്കണം. മുഖം വ്യക്തമായി കാണുന്ന ക്ലോസ്-അപ്പ് ഷോട്ടായിരിക്കണം. പൂർണമായ മുഖഭാവം, തുറന്ന കണ്ണുകൾ, സ്വാഭാവികമായ ഭാവം എന്നിവ ഉണ്ടായിരിക്കണം. കണ്ണുകളിൽ നിഴലുകളോ ചുവപ്പ് കണ്ണുകളോ ഫ്ലാഷ് പ്രതിഫലനങ്ങളോ ഉണ്ടാകാൻ പാടില്ല. കണ്ണടകൾ ധരിക്കരുത്. മതപരമായ കാരണങ്ങളാൽ ശിരോവസ്ത്രം ധരിക്കാം, എന്നാൽ മുഖഭാവങ്ങൾ പൂർണമായി കാണണം തുടങ്ങിയവ
നിബന്ധനകളിൽ പെടും.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
LATEST NEWS
TRENDING NOW