Thursday, March 12, 2026 Last Updated 42 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 24 Oct 2025 09.15 AM

സഹയാത്രക്കാരിയുടെ കുട്ടി നിരന്തരം ശല്യപ്പെടുത്തി, എത്ര പറഞ്ഞിട്ടും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല: വിമാനയാത്രയിലെ അനുഭവം പങ്കുവച്ച് യുവതി

woman, experience, flight, journey

വിമാന യാത്രകളിലെ പല അനുഭവങ്ങളും ആളുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുവഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഡല്‍ഹി കൊല്‍ക്കത്ത വിമാനയാത്രയ്ക്കിടയില്‍ തനിക്കുണ്ടായ അനുഭവമാണ് ഒരു യുവതി പങ്കുവെച്ചിരിക്കുന്നത്. ഫ്‌ളൈറ്റില്‍ ശല്യമാകുന്ന കുട്ടികള്‍ എന്ന തലക്കെട്ടില്‍ പങ്കുവെച്ച എഴുത്ത് ഇപ്പോള്‍ ആകെ വൈറലാണ്. 27 വയസ് മാത്രം പ്രായമുള്ള ആ യുവതിയുടെ പോസ്റ്റ് ഇങ്ങനെയാണ്.

''എന്റെ ഡല്‍ഹികൊല്‍ക്കത്ത വിമാനയാത്ര എനിക്ക് ഏറ്റവും മോശം അനുഭവമാണ് നല്‍കിയത്. കഴിഞ്ഞ 15 ദിവസമായി നിരന്തരം യാത്രകള്‍ ആയതിനാലും, ജോലിഭാരം ഭയങ്കരമായതിനാലും എനിക്കൊന്ന് റെസ്റ്റ് എടുക്കണമായിരുന്നു. സുഖമായി യാത്ര ചെയ്യാനും ഉറങ്ങാനും എക്‌സ്ട്രാ ലെഗ് സ്‌പേസ് ഉള്ള ഒരു വിന്‍ഡോ സീറ്റാണ് ഞാന്‍ ബുക്ക് ചെയ്തത്.

എന്നാല്‍ യാത്രയ്ക്കിടെ ഒരു രണ്ടോ മൂന്നോ വയസ് തോന്നിക്കുന്ന ഒരു കുട്ടി എന്റെ തൊട്ടടുത്ത സീറ്റിലേക്ക് വന്നിരുന്നു. അപ്പുറത്ത് അമ്മയുമുണ്ടായിരുന്നു. വന്നിരുന്നതിന് പിന്നാലെ ആ കുട്ടി ഒരു ശല്യമായി മാറി. ഉറക്കെ സംസാരിക്കും, ഓടിനടക്കും, വെറുതെ എന്നെ ഇടിക്കുകയും സീറ്റില്‍ ചാടിക്കളിക്കുകയും ചെയ്യും. കുട്ടിയെ ഒന്ന് നിലക്കുനിര്‍ത്താന്‍ ഞാന്‍ അമ്മയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ സീറ്റ് മാറിയിരിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ പണം കൊടുത്താണ് ഈ സീറ്റ് ബുക്ക് ചെയ്തത്. എന്നിട്ടും ഞാന്‍ കഷ്ടപ്പെട്ട് ഉറങ്ങാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷെ ആ കുട്ടി വീണ്ടും ഒരു ശല്യമായിരുന്നു.

ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്തതിന് ശേഷം മറ്റൊരു കുട്ടി കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നു. എന്നെ ഉപദ്രവിക്കാനും ശബ്ദമുണ്ടാക്കാനും തുടങ്ങി. വീണ്ടും ആ അമ്മയോട് പറഞ്ഞപ്പോള്‍ അവര്‍ ആകെ ചൂടാകുകയായിരുന്നു. ഇത് അവര്‍ക്ക് ക്യൂട്ട് ആയിരിക്കാം. എന്നാല്‍ മറ്റുള്ളവര്‍ക്ക് അങ്ങനെയല്ല. ദയവുചെയ്ത് കുട്ടികളോട് വിമാനത്തില്‍ മിണ്ടാതിരിക്കാന്‍ പറയൂ'' എന്നാണ് യുവതി പറയുന്നത്.

പോസ്റ്റ് വൈറലായതോടെ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഇതേ അവസ്ഥ തങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെന്നും എന്ത് ചെയ്യാനാണെന്നുമാണ് പലരും ചോദിക്കുന്നത്. മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരുടെ കഥകളും ചിലര്‍ പറയുന്നുണ്ട്. കുട്ടികള്‍ നമ്മുടെ യാത്രകളുടെ മൂഡിനെ ഇല്ലാതാക്കുമെന്നും എന്നാല്‍ അത് കുട്ടികളുടെ തെറ്റല്ല, അവരെ നിലയ്ക്കുനിര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയാത്തതാണ് പ്രശ്‌നമെന്നും ചിലര്‍ പറയുന്നുണ്ട്.

Annoying kids on flights byu/LuckNo4039 ingurgaon

Ads by Google
Ads by Google
LATEST NEWS
TRENDING NOW