-->
വിമാന യാത്രയ്ക്കിടെ തളര്‍ന്നുവീണ യുഎസ് വനിതയുടെ ജീവന്‍ രക്ഷിക്കാന്‍ സമയോചിതമായി ഇടപെട്ട എഐസിസി സെക്രട്ടറി ഡോ. അഞ്ജലി നിംബാല്‍ക്കര്‍ക്ക് അഭിനന്ദനപ്രവാഹം. ഡോക്ടറും കര്‍ണാടകയിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ അഞ്ജലിയിപ്പോള്‍ ഗോവയുടെ ചുമതലയുളള എഐസിസി നേതാവാണ്. വോട്ട് കൊള്ളയ്‌ക്കെതിരെയുള്ള റാലിയില്‍ പങ്കെടുക്കാന്‍ ഗോവയില്‍ നിന്നു ഡല്‍ഹിയിലേക്കു പോകുന്നതിനിടെയാണു സംഭവം.
വിമാനത്തില്‍ തളര്‍ന്നുവീണ സഹയാത്രികയെ രക്ഷിക്കാന്‍ സമയോചിതമായി ഇടപെട്ട് ഡോ. അഞ്ജലി. നല്‍കിയതാണു രക്ഷയായത്. തുടര്‍ന്ന് യാത്രയിലുടനീളം പരിചരിക്കുകയും ഡല്‍ഹിയിലെത്തി ഇവരെ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റാന്‍ മുന്‍കയ്യെടുക്കുകയും ചെയ്തു.