Thursday, March 12, 2026 Last Updated 41 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 08.37 AM

സീറ്റില്‍ ചവിട്ടി ബഹളം വച്ച് കുട്ടി, മകളെ തടയാതെ എല്ലാം ചിരിച്ചുതള്ളി അമ്മ: വിമാനയാത്രയ്ക്കിടയിലെ അനുഭവം പങ്കുവച്ച് യുവാവ്

child, flight, kick, man

വിമാനയാത്രകളിലെ പല വിചിത്ര അനുഭവങ്ങളും ആളുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. പ്രത്യേകിച്ചും കുട്ടികളെ സംബന്ധിക്കുന്ന കാര്യങ്ങള്‍. ദൂരെ യാത്രകളില്‍ കുട്ടികള്‍ ബഹളം വയ്ക്കുന്നതും സഹയാത്രികര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നതും നാം പലപ്പോഴും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു അനുഭവമാണ് പോള്‍ ലീ എന്ന യുവാവ് പങ്കുവച്ചിരിക്കുന്നത്. യുവാവ് പറയുന്നത് വിമാനയാത്രയില്‍ ഒരു കുട്ടി തന്റെ സീറ്റില്‍ ചവിട്ടിയെന്നും ബഹളം വച്ചു എന്നുമാണ്.

ശാന്തമായി ഇരുന്ന് ചായക്കപ്പില്‍ നിന്ന് ചായ കുടിക്കാന്‍ ശ്രമിക്കുകയായിരുന്നു പോള്‍ ലീ. അപ്പോഴാണ്, അയാളുടെ അടുത്തിരുന്ന ഒരു കൊച്ചു പെണ്‍കുട്ടി ഇയാളെ ശല്ല്യപ്പെടുത്താന്‍ തുടങ്ങിയത്. കുട്ടി ബഹളമുണ്ടാക്കുകയും യുവാവിനെ ചവിട്ടുകയും ചെയ്യുകയായിരുന്നു. അവളുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയാണെന്ന് കരുതുന്ന സ്ത്രീ അവളെ ശാന്തയാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പലതവണ പെണ്‍കുട്ടി ലീയെ ചവിട്ടി.

ഒരുഘട്ടത്തില്‍ കുട്ടി ലീയെ ചവിട്ടുന്നത് തുടരുമ്പോള്‍ മകളെ തടയുന്നതിന് പകരം അമ്മ ചിരിക്കുകയാണ്. എന്നാല്‍, യുവാവ് ഇതിനോട് പ്രതികരിക്കാന്‍ നില്‍ക്കാതെ ഹെഡ്‌ഫോണ്‍ ധരിച്ച് ശാന്തനായി ഇരിക്കുകയായിരുന്നു. 'തനിക്കിതുവരെ കിട്ടിയതില്‍ വച്ച് ഏറ്റവും മോശം സീറ്റ്' എന്നാണ് കുട്ടിയുടെ സീറ്റിനരികിലെ തന്റെ സീറ്റിനെ കുറിച്ച് ലീ പറയുന്നത്. എന്നാല്‍, കുറച്ച് കഴിഞ്ഞപ്പോള്‍ കുട്ടി ചവിട്ടുന്നത് നിര്‍ത്തിയ ശേഷം താന്‍ തന്റെ യാത്ര ആസ്വദിച്ചുവെന്നും ലീ പറഞ്ഞു.

വിയറ്റ്‌നാം എയര്‍ലൈന്‍സ് ഫ്‌ലൈറ്റില്‍ 2024 ലാണ് അനുഭവമുണ്ടായത്. കുട്ടിയുടെ അമ്മയാവട്ടെ വിമാനയാത്രയിലോ ശേഷമോ യുവാവിനോട് ഖേദം പ്രകടിപ്പിച്ചിട്ടില്ല എന്നും പറയുന്നു. ടിക്ടോക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് അനേകങ്ങളാണ് കമന്റുകള്‍ നല്‍കിയത്. ഇത്തരം യാത്രകള്‍ അങ്ങേയറ്റം ദുഃസ്സഹമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW