Friday, March 13, 2026 Last Updated 15 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 08.00 AM

വിമാനയാത്രയ്ക്കിടെ യാത്രക്കാരന് ഹൃദയാഘാതം, പരിശോധിക്കാന്‍ ഓടിയെത്തി ഡോക്ടര്‍, നന്ദി പറഞ്ഞ് ഭാര്യ

passenger, plane, suffer, heart, attack, singapore

അപ്രതീക്ഷിതമായ കാര്യങ്ങളാണ് ഓരോ ദിവസവും നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്നത്. അടുത്ത നിമിഷം എന്ത് സംഭവിക്കുന്നു എന്ന് നമ്മുക്ക് പറയാന്‍ കഴിയില്ല. ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസവം സിംഗപ്പൂരില്‍ നിന്ന് മിലാനിലേക്ക് പറന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സംഭവിച്ചത്. വിമാനം പാതി ദൂരം പിന്നിട്ടപ്പോള്‍ യാത്രക്കാരിലൊരാള്‍ക്ക് ഹൃദയാഘാതം ഉണ്ടായി. വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അദ്ദേഹം മരിച്ച് പോയിരുന്നു. തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍ക്ക് മരിച്ച് പോയ യാത്രക്കാരന്റെ ഭാര്യ പിന്നീട് കണ്ണീരോടെ നന്ദി അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ എസ്‌ക്യു378 വിമാനത്തിലാണ് സംഭവം നടന്നതെന്ന് സിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
മൗണ്ട് എലിസബത്ത് നൊവേന സ്‌പെഷ്യലിസ്റ്റ് സെന്ററില്‍ നിന്നുള്ള ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ഡെസ്മണ്ട് വായ്, അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം മിലാനിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ അതേ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ വിമാനത്തിലെ ക്യാബിന്‍ സ്പീക്കറുകളില്‍ നിന്ന് ഡോക്ടര്‍ ഉണ്ടോ എന്ന അന്വേഷണമുണ്ടായി. ഉടനെ തന്നെ വായ് രോഗിയെ പരിശോധിക്കാനായി ഏഴുന്നേറ്റു. പിന്നീട് ഇതിനെ കുറിച്ച് സംസാരിക്കവെ അത് തങ്ങളുടെ കടമയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ക്യാബിന്‍ ക്രൂ ഒരു ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണല്‍ ഡിഫിബ്രിലേറ്ററും മരുന്നും തയ്യാറാക്കുന്നതിനിടെ, വിമാനത്തിന്റെ പിന്‍ഭാഗത്ത് ഒരു മധ്യവയസ്‌കനെ തറയില്‍ കിടത്തിയിരിക്കുന്നത് ഡോ. വായ് ശ്രദ്ധിച്ചു. അദ്ദേഹം വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഡോക്ടര്‍മാരുടെ സഹായത്തോടെ കാര്‍ഡിയോപള്‍മോണറി റെസസിറ്റേഷന്‍ (CPR) നടത്തി. അരമണിക്കൂറോളം പരിശോധിച്ചെങ്കിലും രോഗിയില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും കണ്ടില്ല. 'നമ്മള്‍ പരാജയപ്പെട്ടുവെന്ന് പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്, പക്ഷേ, അതാണ് ജീവിതം,' സംഭവ സമയം ഡോ.വായോടൊപ്പം ഉണ്ടായിരുന്ന ഡോ. വൈ പറഞ്ഞു.

തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ചതിന് അദ്ദേഹത്തിന്റെ ഭാര്യ പിന്നീട് കണ്ണീരോടെ ഡോ. വായ്ക്ക് നന്ദി പറഞ്ഞു. 'ഡോക്ടര്‍, ശ്രമിച്ചതിന് നന്ദി,' അവര്‍ പറഞ്ഞു. വിമാനത്തിലെ ക്യാബിന്‍ ക്രൂവും ഡോക്ടര്‍മാരോട് നന്ദി പറഞ്ഞു, വിമാനത്തിലുണ്ടായിരുന്ന ചിലര്‍ സംഭവത്തിന് ശേഷം വികാരാധീനരായി. അവരില്‍ പലരും മുമ്പ് ഒരിക്കലും വിമാനത്തില്‍ വച്ച് ഒരു മരണം കണ്ടിട്ടില്ലെന്ന് ഡോ. വായ്യോട് പറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW