Thursday, March 12, 2026 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 23 Oct 2025 12.54 PM

'കേരളോദയം' സാംസ്കാരിക സംഗമം: നവംബർ 6 ന് ഐസിസി അശോക ഹാളിൽ

uploads/news/2025/10/807163/pravasi.gif

ദോഹ:ഖത്തറിന്റെ സാംസ്കാരിക ഹൃദയതാളങ്ങളിൽ പിറന്ന ആദ്യകാല സംഘടനയായ കരിഷ്മ ആർട്സും ഇൻഡോ–ഖത്തറിന്റെ നവതാളമായ
ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബും (GRCC)സംയുക്തമായിസംഘടിപ്പിക്കുന്ന കേരളപ്പിറവിദിനാഘോഷം 'കേരളോദയം' സാംസ്കാരിക സംഗമം നവംബർ 6 ന് വ്യാഴാഴ്ച ഐസിസി അശോക ഹാളിൽ നടക്കും. റേഡിയോ മലയാളം സ്റ്റുഡിയോയിൽ നടന്നചടങ്ങിൽ പരിപാടിയുടെ പോസ്റ്റർ
പ്രകാശനം ചെയ്തു.

കരിഷ്മ ആർട്സ് ജനറൽ സെക്രട്ടറി ശിവദാസ് കല്ലുള്ളതിൽ, മുൻ പ്രസിഡണ്ടും മാനേജിംഗ് കമ്മിറ്റി അംഗവുമായ അജിത് പിള്ള, ജി.ആർ.സി.സി പ്രസിഡണ്ട് രോഷ്നി കൃഷ്ണൻ, ഭാരവാഹികളായ റസീന കെ.വി, ജയരാജ് കൃഷ്ണൻ, വിനേഷ് ഹെഗ്‌ഡെ, സുബൈർ പാണ്ഡവത്ത്, പ്രദീപ് എം.എം, രഞ്ജിത്ത് ചെമ്മാട്, ആൻസ്റ്റീൻ വിൻസന്റ്, റിയാസ് പി. ലത്തീഫ് എന്നിവർ പ്രകാശനചടങ്ങിൽപങ്കെടുത്തു.രാജാക്കൻമാർക്കിടയിൽ ചിത്രകാരനും ചിത്രകാരൻമാർക്കിടയിലെ രാജാവുമായിരുന്ന രാജാ രവിവർമ്മയുടെ കലാസൃഷ്ടികളെപുനരാവിഷ്‌ക്കരിച്ചുകൊണ്ട് അണിയിച്ചൊരുക്കുന്ന 'രാജാ രവിവർമ്മ ഫാഷൻ ഷോ' പരിപാടിയുടെ പ്രധാന ആകർഷണമാകും.ഖത്തറിലെ സജീവ സാംസ്കാരിക പ്രവർത്തകയും ചിത്രകലാധ്യാപികയുമായ രോഷ്നി കൃഷ്ണന്റെ നേതൃത്വത്തിലാണ് രാജാരവിവർമ്മ ഫാഷൻ ഷോ അണിയിച്ചൊരുക്കുന്നത്. നിറങ്ങളേറെ ചാലിച്ചുവരച്ച പ്രശസ്ത ചിത്രകാരി
രോഷ്നി കൃഷ്ണൻ നേതൃത്വം നൽകുന്ന ഭാരതീയ ചിത്രകലയുടെ നവോത്ഥാന നായകനായ രവിവർമ്മ ചിത്രങ്ങളുടെ പുനരാവിഷ്കാരം വേറിട്ട അനുഭവമാകും.ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച തനതായ കേരളീയ കലകളുടെ സംഗമ വേദിയാകും 'കേരളോദയ'മെന്ന്
കരിഷ്മ ആർട്സ് പ്രസിഡന്റ്‌ മുഹമ്മദ് ബഷീർ പറഞ്ഞു.

സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും കലകളുടെയും നാടായ കേരളത്തിന്റെ ജന്മദിനം ഖത്തറിലെ മലയാളി സമൂഹം കലാസാംസ്കാരിക ഐക്യത്തിന്റെ നിറങ്ങളാൽ ആഘോഷിക്കാൻ ഒരുങ്ങുകയാണെന്ന് ‘കേരളോദയം’ പ്രോഗ്രാം കോർഡിനേറ്ററും കരിഷ്മയുടെ വൈസ് പ്രസിഡന്റുമായ ഷെറിൻ സലിം പറഞ്ഞു. ഇന്ത്യൻ എംബസി അനുബന്ധ സംഘടനാ ഭാരവാഹികളും കലാ സാംസ്കാരിക സംഘടനാ പ്രതിനിധികളും പരിപാടിയിൽ സാന്നിധ്യം വഹിക്കും. ഖത്തറിലെ മലയാളി സമൂഹത്തിന് 'കേരളോദയം'സുന്ദരമായ കാഴ്ചാനുഭവമാകുമെന്ന് സംഘാടകർ പറഞ്ഞു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
LATEST NEWS
TRENDING NOW