-->
ദോഹ : മോഹൻലാൽ ഫാൻസ് കൾചറൽ & വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം 'ആരവം- 2025'അവിസ്മരണീയമായി.
വുഖൈർ ഡി.പി.എസ്. മൊണാർക്ക് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോ റിയത്തിൽ നടന്ന ഓണാഘോഷത്തിൽ തഗ്ഗുകളുടെ രാജകുമാരൻ ധ്യാൻ ശ്രീനിവാസൻ മുഖ്യാതിഥിയായിരുന്നു. വൈവിധ്യമാർന്ന മത്സരങ്ങളും, കേരളതനിമയാർന്നകലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.കാലങ്ങളും താളവട്ടങ്ങളും കൊട്ടി കയറിയ 'മേളധ്വനി'യുടെ പഞ്ചാരിമേളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ഫാൻസ് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരയും, ആതിര അരുൺലാലിന്റെ ശിക്ഷണത്തിൽ അണിയിച്ചൊരുക്കിയ നൃത്തശിൽപവും ആസ്വദകരെവിസ്മയഭരി തമാക്കി.മലയാളി മങ്ക, കേരള ശ്രീമാൻ മത്സരങ്ങളിൽ ധ്യാൻ ശ്രീനിവാസൻ മുഖ്യവിധികർത്താവായിരുന്നു.സൗന്ദര്യം, കഴിവ്, കേരളത്തനിമ എന്നിവയുടെ സമന്വയത്തെ പ്രതിഫലിപ്പിക്കുന്നതായി മലയാളി മങ്ക -കേരള ശ്രീമാൻ മത്സരം.
ഏഴുവയസ്സിന് താഴെയുള്ള കുട്ടികളുടെ ഫാഷൻഷോയിൽ കൊച്ചുസുന്ദരൻമാരും സുന്ദരികളും റാമ്പിൽ ചുവടുവച്ചത് ഏവരുടെയും ഹൃദയം കവർന്നു.മത്സര വിജയികളെയും, കലാപരിപാടികളിൽ മികവുകാട്ടിയപ്രതിഭകളെയും ധ്യാൻ ശ്രീനിവാസൻ മൊമെന്റോ നൽകിആദരിച്ചു.'ഹൃദയപൂർവ്വം ലാലേട്ടൻ'സ്റ്റേജ് ഷോയുടെ ഭാഗ്യ ശാലികൾക്കുള്ള ഫാമിലി ടിക്കറ്റ് ഓർഗനൈസർ മിബുജോസ് സമ്മാനിച്ചു. അക്ബർ അലി, ശാന്തി ഷെറിൻ എന്നിവർ അവതാരകരായിരുന്നു.
മോഹൻലാൽ ഫാൻസ് കൾചറൽ & വെൽഫെയർ അസോസിയേഷൻ ഖത്തർ പ്രസിഡന്റ് ദീപക്, സെക്രട്ടറി അഖിൽ, അഡ്വൈസർ
മിനി ബെന്നി, പ്രോഗ്രാം ഹെഡ് വിമൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ 'യൂണിക്' മെഡിക്കൽടീംസജീവ സാന്നിധ്യംവഹിച്ചു. പ്രവാസ ലോകത്തെ ഊർജസ്വലതയേയും സാഹോദര്യത്തേയും ഐക്യബോധത്തേയും കൂട്ടിയിണക്കുന്ന വേദിയായി ലാലേട്ടന്റെ ആരാധകക്കൂട്ടം ഒരുക്കിയ ഓണാഘോഷം.
ഷഫീക്ക് അറക്കൽ