-->
ദോഹാ: പത്തനംതിട്ട ജില്ലാപ്രവാസികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് പത്തനംതിട്ട (ഫോപ്റ്റ ഖത്തർ) സംഘടിപ്പിക്കുന്ന ഓണാഘോഷം ഒക്ടോബർ 24 ന് വെള്ളിയാഴ്ച ഐ.സി.സി അശോകഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജീവകാരുണ്യ പ്രവർത്തകനും പത്തനാപുരം ഗാന്ധിഭവന്റെ സ്ഥാപകനുമായ ഡോ : പുനലൂർ സോമരാജനെ ചടങ്ങിൽ ആദരിക്കും.
ഇന്ത്യൻ എംബസി ഹെഡ് ഓഫ് കോൺസുലാർ ഡോ :വൈഭവ് താണ്ഡലേ സാംസ്‌കാരിക സമ്മേളനം ഉൽഘാടനം ചെയ്യും .എംബസിഅനുബന്ധ സംഘടനാ ഭാരവാഹികൾ, കലാ സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽപങ്കെടുക്കും. അത്തപ്പൂക്കളമത്സരവും, വടംവലിമത്സരവും നടക്കും. വിഭവ സമൃദ്ധമായഓണസദ്യയുമായി സ്നേഹവിരുന്ന് നൽകും.
മാവേലി വരവേൽപ്പ് ,തിരുവാതിര ,വഞ്ചിപ്പാട്ട് , കുട്ടികളുടെ ഫാഷൻ ഷോ ,ചെണ്ടമേളം ,സംഘനൃത്തം, ,സിനിമാറ്റിക്ഡാൻസ്, ഫ്യൂഷൻ,ഗാനമേള ,ഐശ്വര്യ രാജീവും സംഘവും അവതരിപ്പിക്കുന്ന നൃത്ത്യനൃത്തങ്ങൾ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.ഇന്ത്യൻ കോഫി ഹൗസിൽ
നടന്നവാർത്താസമ്മേളനത്തിൽ ഫോപ്റ്റ പ്രസിഡന്റ് ഷംനാദ് ഷംസുദീൻ,ജനറൽ സെക്രട്ടറി അനീഷ് മാത്യു ,പ്രോഗ്രം കമ്മറ്റി കൺവീനർ ഉണ്ണികൃഷ്ണൻ നായർ,മുൻ ജനറൽ സെക്രട്ടറി സുരേഷ് കുമാർഎന്നിവർപങ്കെടുത്തു.
ഷഫീക്ക് അറക്കൽ