Thursday, March 12, 2026 Last Updated 21 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Oct 2025 12.52 PM

കൊട്ടാരക്കര അസോസിയേഷൻ ഖത്തർ: ഓണാഘോഷനിറവിൽ

uploads/news/2025/10/806963/pravasi.gif

ദോഹ: ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ, കെഫാഖ് 'കഥകളി നാടിൻ പൊന്നോണം 2025 ' ഓണാഘോഷംസംഘടി പ്പിച്ചു. ഐ സി സി അശോക ഹാളിൽ നടന്ന ആഘോഷപരിപാടികൾ പ്രശസ്ത സീരിയൽ ടെലിവിഷൻ കലാകാരൻ സതീഷ് വെട്ടിക്കവല ഭദ്രദീപംകൊളുത്തിഉത്ഘാടനം ചെയ്തു.

കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പ് അദ്ധ്യക്ഷതവഹിച്ചചടങ്ങിൽ ഐ സി സി പ്രസിഡണ്ട്‌ എ. പി. മണികണ്ഠൻ, ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കെഫാഖ് ജനറൽ സെക്രട്ടറി ബിനേഷ് ബാബു സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ടിൻസി ജോബി നന്ദിയും പറഞ്ഞു.ലിജോ ടൈറ്റസ്, അഞ്ജലി രോഹിത് എന്നിവർ അവതാരകരായിരുന്നു.
കെഫാഖിലെ എഴുപതോളം കലാകാരന്മാരും, വനിതകളും കുട്ടികളും, ചേർന്ന് കേരള തനിമയാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
തിരുവാതിര, കൈകൊട്ടിക്കളി, നാടൻ പാട്ട് നൃത്തങ്ങൾ, സിനിമാറ്റിക് നൃത്തങ്ങൾ, ഫ്യൂഷൻ നൃത്തങ്ങൾ, ഗാനമേള, ചെണ്ടമേളം എന്നിവ ഓണാഘോഷത്തിന് മിഴിവേകി.

വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഓണം ക്രിക്കറ്റ് ലീഗിലെ വിജയികളെയും, എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കെഫാഖ് വിദ്യാർത്ഥികളെയും, ദേശീയ കായിക ദിന മത്സര വിജയികളെയും ചടങ്ങിൽ ആദരിച്ചു. ജനറൽ കൺവീനർമാരായ ജോബിൻ പണിക്കർ, ബെന്നി ബേബി, ടിൻസി ജോബി, വൈസ് പ്രസിഡന്റ്‌ ബിജു പി. ജോൺ, ട്രഷറർ അനിൽ കുമാർ. ആർ, ജോയിന്റ് സെക്രട്ടറി സിബി മാത്യു,പ്രോഗ്രാം കൺവീനർമാരായ ജലു അമ്പാടിയിൽ, ആൻസി രാജീവ്‌, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷാജി കുഞ്ഞച്ചൻ, ദിപു സത്യരാജൻ, അനീഷ് തോമസ്, റിഞ്ചു അലക്സ്, ജേക്കബ് ബാബു, ശരത് കുമാർ ആശിഷ് മാത്യു ജോൺ, സജി ബേബി, ജോജിൻ ജേക്കബ്, വിവിധ സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
LATEST NEWS
TRENDING NOW