-->
ദോഹ : തൃശ്ശൂർ ജില്ലയിലെ മന്നലാംകുന്ന്നിവാസികളുടെഖത്തർകൂട്ടായ്മയായ“മന്നലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന മൂന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ്ഒക്ടോബർ 24 ന് വെള്ളിയാഴ്ച GEMS അമേരിക്കൻ അക്കാദമി സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു. ഇന്ത്യൻ പ്രവാസി സംഘടനകളെ പ്രതിനിധീകരിക്കുന്ന എട്ട് ഫുട്ബോൾ ടീമുകൾ പങ്കെടുക്കും.ഫൈനൽ മത്സരത്തിൽ വിജയം നേടുന്ന ടീമുകൾക്ക് ട്രോഫികളോടൊപ്പം ക്യാഷ് അവാർഡുകളും സമ്മാനിക്കും.സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങളും നാളിതുവരെ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും പ്രസിഡന്റ് ലാൽ മോൻ വലിയകത്ത് വിശദീകരിച്ചു.കാലികറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റ്ൽനടന്ന വാർത്താസമ്മേളനത്തിൽട്രോഫിയും ജേഴ്‌സിയും അനാവരണം ചെയ്തു.ഫോക്ക് പ്രസിഡന്റ് കെ.കെ ഉസ്മാൻ,നടനുംനിർമ്മാതാവുമായചന്ദ്രമോഹൻ പിള്ള, സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ രിഹാൻ പി രാജ്,qatarmallufoodi വ്ലോഗെർ നബീൽ നാസർഎന്നിവരെ ഉപഹാരം നൽകി ആദരിച്ചു.ISC ജനറൽ സെക്രട്ടറി ഹംസ യുസഫ്, QIA പ്രസിഡന്റ് അബ്ദുൽ റഹീം , ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഒ. കെ പരുമല, ആർ ജെ ജിബിൻ, ആർ ജെ രതീഷ്, ആർ ജെ നിസ,ടൈറ്റിൽ സ്പോൺസർ ജിഫ്ന,BTS -innovation unframedമാനേജിങ് ഡയറക്ടർ അബ്ദുൽറഹ്മാൻ,MD-TSQatar റാഫിഫുട്ബോൾ ടീം അംഗങ്ങൾ എന്നിവർ സാന്നിധ്യം വഹിച്ചുസെക്രട്ടറി യൂസഫ് മുഹമ്മദ്,കൺവീനർ ആദിൽ,അഡ്വൈസറി ബോർഡ് മേധാവികാസ്സിം കറുത്താക,സ്പോർട്സ് കമ്മിറ്റി ചെയർമാൻഅർഷാദ്.എം.സി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഷഫീക് അറക്കൽ