-->
ദോഹ: 'കരുണയോടെ ആരോഗ്യസംരക്ഷണം, ലക്ഷ്യബോധത്തോടെ സേവനം'എന്ന സന്ദേശവുമായി ഇന്ത്യൻ കമ്മ്യൂണിറ്റി ബെനഫലന്റ് ഫോറം (ഐ.സി.ബി.എഫ്.) സംഘടിപ്പിച്ച 53-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് താഴ്ന്നവരുമാന ക്കാരായ തൊഴിലാളി സമൂഹത്തിന് പ്രയോജനകരമായി.അൽ ഖോർ നസീം അൽ റബീഹ് മെഡിക്കൽ സെന്ററിൽനടന്ന മെഡിക്കൽ ക്യാമ്പിൽപ്രവാസി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന, കൺസൾട്ടേഷൻ, മരുന്നുകൾ എന്നിവ ലഭ്യമാക്കി. ജനറൽ മെഡിസിൻ, ഡെന്റൽ സ്ക്രീനിങ് തുടങ്ങിയ വിഭാഗങ്ങളിലായി വിദഗ്ധ പരിശോധനകളും നടന്നക്യാമ്പിൽ പങ്കെടുത്ത വർക്ക്സൗജന്യ രക്ത പരിശോധനയും ഒരു മാസത്തെ തുടർ ചികിത്സാ സൗകര്യവും ഏർപ്പെടുത്തി.ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ഡലേ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. നസീം ഹെൽത്ത് കെയർ പ്രതിനിധി മുഖ്‌താർ, മെഡിക്കൽ ഡയറക്ടർ ഡോ. സഫീർ അഷ്‌റഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ഐ സി ബി എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും മെഡിക്കൽ വിങ് ചുമതലയുള്ള എം.സി. അംഗം മിനി സിബി നന്ദിയും പറഞ്ഞു.ഐ.സി.ബി.എഫ്. വൈസ് പ്രസിഡണ്ട് റഷീദ് അഹ്മദ്, സെക്രട്ടറി ജാഫർ തയ്യിൽ, എം.സി. അംഗങ്ങളായ മണി ഭാരതി, ഇർഫാൻ അൻസാരി, അമർ സിംഗ്, ശങ്കർ ഗൗഡ്, ഖാജാ നിസാമുദ്ദീൻ, ഉപദേശക സമിതി അംഗങ്ങളായ നാസിയ, സതീഷ് വിളവിൽ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
ഷഫീക്അറക്കൽ