Thursday, March 12, 2026 Last Updated 42 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 19 Oct 2025 01.50 PM

അവിശ്വസനീയം! വിമാന യാത്രയ്ക്കിടെ മദ്യപിച്ച് പാന്റില്‍ മൂത്രമൊഴിച്ച് ഇന്ത്യക്കാരനായ യുവാവ്, വൈറലായി പോസ്റ്റ്

indian, man, drunk, flight, journey

വിമാന യാത്രകളുമായി ബന്ധപ്പെട്ട ഒട്ടനവധ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ യുഎസ്സില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയിലുണ്ടായ ഒരു ഞെട്ടിക്കുന്ന അനുഭവം പങ്കുവയ്ക്കുകയാണ് വന്‍ഷിവ് ടെക്‌നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ ഗൗരവ് ഖേതേര്‍പാല്‍. വിമാനത്തില്‍ തന്റെ കൂടെ യാത്ര ചെയ്ത വിദ്യാസമ്പന്നനും നല്ല വരുമാനം നേടുന്നതുമായ സഹയാത്രികന്‍ മദ്യപിക്കുകയും ഒടുവില്‍ പാന്റില്‍ മൂത്രമൊഴിക്കുകയും ചെയ്തു എന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

ഇനി ബിയര്‍ കഴിക്കരുതെന്ന് വിമാനത്തിലെ ജീവനക്കാര്‍ പറഞ്ഞെങ്കിലും അത് കേള്‍ക്കാതെ ഇയാള്‍ കൂടുതല്‍ കഴിക്കുകയും സ്വയം നിയന്ത്രിക്കാനാവാതെ പാന്റില്‍ മൂത്രമൊഴിക്കുകയും ആയിരുന്നുവെന്നും പോസ്റ്റില്‍ ഗൗരവ് ഖേതേര്‍പാല്‍ വിശദീകരിക്കുന്നു.

ഇന്ന് ഞാന്‍ SFO യില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്നപ്പോള്‍, എന്റെ അടുത്തിരുന്നത് 25 വയസ്സുള്ള ഒരു ഇന്ത്യക്കാരനായിരുന്നു, IIT മുംബൈയില്‍ പഠിച്ച, ബേ ഏരിയയിലെ ഒരു അക സ്റ്റാര്‍ട്ടപ്പില്‍ ജോലി ചെയ്ത് ഏകദേശം 500,000 ഡോളര്‍ സമ്പാദിക്കുന്ന ഇയാള്‍ ദീപാവലിക്ക് വീട്ടിലേക്ക് പോവുകയായിരുന്നു. 16 മണിക്കൂര്‍ നീണ്ട വിമാനയാത്രയില്‍ ഇയാള്‍ 11 ബിയര്‍ കുടിച്ചു. ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് 3 ബിയറില്‍ കൂടുതല്‍ നല്‍കാന്‍ പറ്റില്ലെന്നറിയിച്ചപ്പോള്‍, അയാള്‍ എന്നോടും എന്റെ ടീമിനോടും (ഞങ്ങള്‍ 3 പേരുണ്ടായിരുന്നു) ബിയര്‍ വാങ്ങി നല്‍കാമോ എന്ന് ചോദിച്ചു, ഞങ്ങളത് ചെയ്തു.

മണിക്കൂറുകളോളം മദ്യപിച്ചശേഷം അയാള്‍ ബോധംകെട്ടു വീണു. പാന്റില്‍ മൂത്രമൊഴിച്ചു. നാറ്റം കാരണം ഞങ്ങള്‍ക്ക് കുറച്ചുനേരം വേറെ സീറ്റുകളിലേക്ക് മാറിയിരിക്കേണ്ടി വന്നു! അതിനുശേഷം അയാള്‍ ഞങ്ങളുടെ കണ്ണില്‍ നോക്കിയതുപോലുമില്ല. വര്‍ഷം തോറും ഏകദേശം 4 കോടി രൂപ സമ്പാദിക്കുന്ന ഒരു ഐഐടി ബിരുദധാരി, സിലിക്കണ്‍ വാലിയില്‍ തന്റെ അമേരിക്കന്‍ ഡ്രീം ജീവിക്കുകയാണ്, എന്നിട്ടും വിമാനത്തില്‍ സൗജന്യമായി കിട്ടുന്ന കുറച്ച് ബിയറിനുള്ള ആഗ്രഹം അയാള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല അവിശ്വസനീയം തന്നെ! എപ്പോഴാണ് ലോകത്തിനു മുന്നില്‍ ഇന്ത്യക്കാര്‍ സ്വയം അപമാനിക്കുന്നത് നിര്‍ത്തുക? എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്റുകളുമായി എത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW