-->
ഒരാളെ ജോലി എടുക്കണമെങ്കില്‍ ആ സ്ഥാപനത്തിലെ മേലധികാരികള്‍ പല മാനദണ്ഡങ്ങളും സ്വീകരിക്കാറുണ്ട്. എന്നാല്‍ വെറും അഞ്ച് മിനിറ്റ് സംസാരിച്ചതിന് പിന്നാലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനിക്ക് ജോലി നല്‍കിയിരിക്കുകയാണ് ഒരു ടെക് സിഇഒ. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റിലാണ് 'കോഡ് ഓഫ് അസ്' സിഇഒയും സ്ഥാപകനുമായ സാന്‍ഡി സ്ലോഞ്ച്‌സാക് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടിയുടെ ധൈര്യത്തേയും അവരെ ജോലിക്കെടുക്കാന്‍ കാണിച്ച സിഇഒയുടെ ആര്‍ജ്ജവത്തേയും അഭിനന്ദിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍.
വിദ്യാര്‍ത്ഥിനിയുടെ സത്യസന്ധത, ദൃഢനിശ്ചയം, കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുള്ള സന്നദ്ധത എന്നിവയില്‍ തനിക്ക് മതിപ്പു തോന്നിയെന്ന് സിഇഒ പറയുന്നു. ഇന്ന് ഞാന്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയുമായി വെറും 5 മിനിറ്റ് സംസാരിച്ചതിന് ശേഷം അവരെ ജോലിക്ക് എടുത്തു. ജോലി ഒഴിവുകള്‍ ഇല്ലാത്തപ്പോളും ഒരു ഓപ്പണ്‍ ലെറ്റര്‍ ആപ്ലിക്കേഷന്‍ അയയ്ക്കാന്‍ ആ വിദ്യാര്‍ത്ഥിനി ധൈര്യപ്പെട്ടു. അവള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും അറിയില്ലെന്ന് സമ്മതിക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്തുവെന്നും പോസ്റ്റില്‍ പറയുന്നു.
'ഒരു മൃഗത്തെപ്പോലെ ജോലി ചെയ്യാനും കഴിയുന്നത്ര പഠിക്കാനും താന്‍ തയ്യാറാണ്' എന്ന് അപേക്ഷ അയച്ച യുവതി തന്നോട് പറഞ്ഞതായി പോസ്റ്റില്‍ പറയുന്നു. അവര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും മെന്ററിംഗിനും തയ്യാറായിരുന്നു, നന്നായി സംസാരിക്കുന്നയാളും നേരെ കാര്യങ്ങള്‍ പറയുന്നയാളും ആയിരുന്നു എന്നും പോസ്റ്റില്‍ കാണാം. ബുദ്ധിയുള്ളവളും, വിനയമുള്ളവളും, കാര്യങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവളുമാണ് ആ യുവതിയെന്നും സിഇഒ പറയുന്നുണ്ട്. ശമ്പളം പ്രശ്‌നമല്ല, ജോലി പഠിക്കാനായാല്‍ മതി എന്നാണ് യുവതി പറഞ്ഞത്. അവളെ ജോലിക്കെടുത്തു എന്നും നാളെ മുതല്‍ ജോലി ചെയ്ത് തുടങ്ങുമെന്നും പോസ്റ്റില്‍ കാണാം.
today i hired a college student after just 5 minutes of talking to her1. had the guts to send an open letter application although we had no job openings 2. straight up admitted she knows nothing3. told she’s willing to work as an animal to learn as much as she can4. open…— Sandi Slonjšak (@sandislonjsak) October 8, 2025