-->
മോട്ടറോള നാല് മാസം മുന്‍പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ ആണ് മോട്ടോ ജി67 പവര്‍ 5ജി (Moto G67 Power 5G). 7000mAh ബാറ്ററി സഹിതമാണ് ഈ ഫോണ്‍ എത്തിയത്. മോട്ടോ g67 പവര്‍ 5G യുടെ 8GB + 128GB മോഡലിന് 15,999 രൂപയായിരുന്നു വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകളില്‍ 1000 രൂപ ഡിസ്‌കൗണ്ട് ലഭ്യമായതിനാല്‍, 14999 രൂപ പ്രാരംഭവിലയില്‍ ഇത് വാങ്ങാനാകുമായിരുന്നു. എന്നാല്‍ ലോഞ്ച് ചെയ്ത് ഏതാണ്ട് നാല് മാസത്തിനിപ്പുറം പുതിയ വിലയിലും ഡിസ്‌കൗണ്ടിലും ആണ് മോട്ടറോള ഈ സ്മാര്‍ട്ട്‌ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
നിലവില്‍ മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്‌ലിപ്പ്കാര്‍ട്ടിലും 17999 രൂപയാണ് മോട്ടോ ജി67 പവര്‍ 5ജിയുടെ വില. അതായത് ലോഞ്ച് ചെയ്ത സമയത്ത് ഉണ്ടായിരുന്നതിനെക്കാള്‍ 2000 രൂപയുടെ വില വര്‍ധന ഉണ്ടായിരിക്കുന്നു. ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ ഈ മോഡലിന് 900 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതേസമയം മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 2000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാല്‍ നഷ്ടമില്ലാതെ മോട്ടോ ജി67 പവര്‍ 5ജി വാങ്ങാനാകും. പാന്റോണ്‍ സിലാന്‍ട്രോ, പാന്റോണ്‍ കുറാക്കോ ബ്ലൂ, പാന്റോണ്‍ പാരച്യൂട്ട് പര്‍പ്പിള്‍ കളര്‍ ഓപ്ഷനുകളിലാണ് മോട്ടോ ജി67 പവര്‍ 5ജി വാങ്ങാന്‍ ലഭ്യമായിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഇത് നിലവില്‍ മികച്ച കുറഞ്ഞ വിലയില്‍ ലഭ്യമാകുക മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റിലാണ്.
2.4GHz ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 7s Gen 2 4nm മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കി എത്തുന്ന ഈ മോട്ടറോള ഫോണിന് 1 OS അപ്‌ഡേറ്റും 3 വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നു. 33W ടര്‍ബോചാര്‍ജിംഗോടുകൂടിയ 7000mAh ബാറ്ററിയാണ് ഇതിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. 1/1.95' സോണി LYT-600 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍, LED ഫ്‌ലാഷ്), 8MP 118° അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), മാക്രോ ഓപ്ഷന്‍, 4K വരെ 30fps വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേര്‍ച്ചര്‍, 4K വരെ 30fps വീഡിയോ റെക്കോര്‍ഡിംഗ്) ഇതിലുണ്ട്.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2400 x 1080 പിക്‌സലുകള്‍) FHD+ LCD സ്‌ക്രീന്‍, 1050 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവയാണ് ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകള്‍. അഡ്രിനോ 710 GPU, 8GB LPDDR4x റാം, 128GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്‌മോസ്, ഡ്യുവല്‍ മൈക്രോഫോണുകള്‍, IP64 റേറ്റിങ്, MIL-STD 810H സര്‍ട്ടിഫിക്കേഷന്‍, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA (n1/n2/n3/n5/n8/n28/n38/n40/n41/n77/n78), ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.