-->
ഓപ്പോ റെനോ 14 പ്രോ വാങ്ങുന്നത് മുന്‍പത്തെക്കാള്‍ അല്‍പ്പം ഹെവി ടാസ്‌ക്കായി മാറിയിരിക്കുന്നു. കാരണം ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ഘട്ടത്തില്‍ ഓപ്പോ റെനോ 14 പ്രോയുടെ 12GB + 256GB അടിസ്ഥാന മോഡലിന് 49,999 രൂപയും 12GB + 512GB മോഡലിന് 54,999 രൂപയുമായിരുന്നു വില. എന്നാലിപ്പോള്‍ ഓപ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ റെനോ 14 പ്രോ മോഡലുകള്‍ യഥാക്രമം 54999 രൂപ, 60999 രൂപ എന്നീ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് യഥാക്രമം 5000 രൂപയുടെയും 6000 രൂപയുടെയും വില വര്‍ധന ഈ മോഡലുകള്‍ക്ക് ഉണ്ടായിരിക്കുന്നു.
വില കൂടിയെങ്കിലും അടിസ്ഥാന മോഡലിന് 4,500 രൂപയുടെയും ടോപ് മോഡലിന് 5000 രൂപയുടെയും ബാങ്ക് ഡിസ്‌കൗണ്ട് ഇപ്പോള്‍ ലഭ്യമാണ്. ബാങ്ക് ഡിസ്‌കൗണ്ടുകള്‍ പ്രയോജനപ്പെടുത്തിയാല്‍ 50,499 രൂപ, 55,999 രൂപ വിലകളില്‍ ഈ വേരിയന്റുകള്‍ വാങ്ങാനാകും. അതായത് ലോഞ്ച് സമയത്തെ വിലയെക്കാള്‍ യഥാക്രമം 500 രൂപ, 1000 രൂപ മാത്രമേ കൂടുതലായി നല്‍കേണ്ടി വരുന്നുള്ളൂ. 3.25GHz ഒക്ട കോര്‍ ഡൈമെന്‍സിറ്റി 8450 4nm പ്രൊസസര്‍, മാലി-G720 MC7 GPU @1300MHz, 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, 6.83 ഇഞ്ച് (2800x1272 പിക്‌സലുകള്‍) 1.5K ഫ്‌ലാറ്റ് OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിള്‍ റേറ്റ്, 1200 nits വരെ ഗ്ലോബല്‍ പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവ ഈ ഫോണിന്റെ പ്രത്യേകതയാണ്.
50MP മെയിന്‍ ക്യാമറ, 50MP 116º അള്‍ട്രാ-വൈഡ് ക്യാമറ, 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ, 4K വീഡിയോ റെക്കോര്‍ഡിംഗ്, 50MP ഫ്രണ്ട് ക്യാമറ, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IP66+IP68+IP69 റേറ്റിങ്, 5G SA/NSA, ഡ്യുവല്‍ 4G VoLTE, 80W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗ്, 50W AIRVOOC വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ്, 6200mAh ബാറ്ററി എന്നിവ ഇതിലുണ്ട്. ടൈറ്റാനിയം ഗ്രേ, ഓപല്‍ വൈറ്റ് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.