Thursday, March 12, 2026 Last Updated 16 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 11.24 AM

റിയല്‍മി ക്രിസ്മസ് സെയിലിലെ ബെസ്റ്റ്‌സെല്ലര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇതാണ്

sale

ക്രിസ്മസിനോട് അനുബന്ധിച്ച് റിയല്‍മി ഒരു പ്രത്യേക ഓഫര്‍ സെയില്‍ നടത്തിയിരുന്നു. ക്രിസ്മസ് സെയില്‍ എന്നാണ് പേരെങ്കിലും ക്രിസ്മസിന് മുന്‍പ് ആരംഭിച്ച ഈ ഓഫര്‍ സെയില്‍ ക്രിസ്മസിന് ശേഷവും തുടരുകയാണ്. ന്യൂ ഇയര്‍ കഴിയും വരെ ഈ ഓഫര്‍ സെയില്‍ ഡിസ്‌കൗണ്ടുകള്‍ പ്രതീക്ഷിക്കാം. റിയല്‍മി ക്രിസ്മസ് സെയില്‍ ഡിസ്‌കൗണ്ട് ലഭ്യമാകുന്ന മോഡലുകള്‍ ഏതൊക്കെയെന്ന് റിയല്‍മി ഇന്ത്യയുടെ ഇ-സ്റ്റോര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ചില സ്മാര്‍ട്ട്‌ഫോണുകള്‍ ക്രിസ്മസ് സെയിലിലെ ബെസ്റ്റ്‌സെല്ലേഴ്‌സ് എന്ന പേരിലും റിയല്‍മി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

റിയല്‍മി ക്രിസ്മസ് സെയില്‍ ബെസ്റ്റ് സെല്ലേഴ്‌സ് ആയി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതില്‍ 25000 രൂപയില്‍ താഴെ വിലയില്‍ നാല് മോഡലുകളാണ് ഉള്ളത്. ഈ ബെസ്റ്റ് സെല്ലേഴ്‌സിന്റെ കൂട്ടത്തില്‍ 17499 രൂപയുടെ ഒരു റിയല്‍മി ഫോണും ഇടം പിടിച്ചിട്ടുണ്ട്, റിയല്‍മി 15x 5ജി ആണ് അത്. ഈ വര്‍ഷം ഒക്ടോബറില്‍ റിയല്‍മി ഇന്ത്യയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് റിയല്‍മി 15x 5ജി. ലോഞ്ച് ചെയ്യുന്ന സമയത്ത് റിയല്‍മി 15x 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 16,999 രൂപയും 8GB + 128GB വേരിയന്റിന് 17,999 രൂപയും 8GB + 256GB ടോപ് വേരിയന്റിന് 19999 രൂപയുമായിരുന്നു വില. ഇപ്പോള്‍ റിയല്‍മി ക്രിസ്മസ് സെയിലില്‍ അടിസ്ഥാന മോഡലിന് 17499 രൂപയും, 18999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 500 രൂപ കൂപ്പണ്‍ ഡിസ്‌കൗണ്ടിന് ശേഷമുള്ള വിലയാണ് ഇത്.

റിയല്‍മി ക്രിസ്മസ് ബെസ്റ്റ്‌സെല്ലര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് ആമസോണും മികച്ച ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. റിയല്‍മി വെബ്‌സൈറ്റിലെ അതേ വിലയില്‍ തന്നെയാണ് റിയല്‍മി 15x 5ജി ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ 1500 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാല്‍ 15,999 രൂപ വിലയില്‍ ഈ ഫോണ്‍ സ്വന്തമാക്കാന്‍ സാധിയ്ക്കും. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് റിയല്‍മി 15x 5ജിയുടെ കരുത്ത്. 144Hz 6.8-ഇഞ്ച് (1570×720) പിക്‌സല്‍ HD+IPS LCD സ്‌ക്രീന്‍, 1200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, ആം മാലി-G57 MC2 GPU, 6GB/ 8GB LPDDR4X റാം, 128GB/ 256GB (UFS 2.2) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

1/1.95' സോണി IMX852 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറയും ( f/1.8 അപ്പേര്‍ച്ചര്‍), LED ഫ്‌ലാഷും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 50MP ഫ്രണ്ട് ക്യാമറയും ഈ റിയല്‍മി ഫോണില്‍ ഉണ്ട്. 1/2.88' OV50D40 സെന്‍സര്‍, f/2.4 അപ്പര്‍ച്ചര്‍ എന്നിവയോട് കൂടിയാണ് ഈ ഫ്രണ്ട് ക്യാമറ എത്തുന്നത്. 60W ഫാസ്റ്റ് ചാര്‍ജിംഗുള്ള 7000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇത് രണ്ട് ദിവസം വരെ ഉപയോഗിക്കാനാകുമെന്ന് കമ്പനി പറയുന്നു. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IP68 + IP69 റേറ്റിങ്, മിലിട്ടറി- ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സര്‍ട്ടിഫിക്കേഷന്‍), ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ+നാനോ/ മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവല്‍ 4G VoLTE, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW